ശാ​ന്തി​ഗി​രി​യി​ല്‍ ന​വ​പൂ​ജി​തം നാ​ളെ
Saturday, September 7, 2024 6:35 AM IST
പോ​ത്ത​ന്‍​കോ​ട്: ശാ​ന്തി​ഗി​രി ആ​ശ്ര​മം സ്ഥാ​പ​ക​ഗു​രു ന​വ​ജ്യോ​തി ശ്രീ​ക​രു​ണാ​ക​ര​ഗു​രു​വി​ന്‍റെ 98-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​മാ​യ "ന​വ​പൂ​ജി​തം' നാ​ളെ ന​ട​ക്കും. ന​വ​പൂ​ജി​ത​ത്തോ​ട​നു​ബ​ന്ധി​ച്ച് തു​ട​ക്ക​മാ​കു​ന്ന ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍ സ​ന്ന്യാ​സ​ദീ​ക്ഷാ​വാ​ര്‍​ഷി​ക ദി​ന​മാ​യ ഒ​ക്ടോ​ബ​ര്‍ 13വ​രെ നീ​ണ്ടു​നി​ല്‍​ക്കും.

നാ​ളെ രാ​വി​ലെ അ​ഞ്ചി​നു സ​ന്ന്യാ​സ സം​ഘ​ത്തി​ന്‍റെ പ്ര​ത്യേ​ക പു​ഷ്പാ​ഞ്ജ​ലി​യോ​ടെ പ്രാ​ര്‍​ഥ​നാ​ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ക്കും. ആ​റി​നു ധ്വ​ജം ഉ​യ​ര്‍​ത്ത​ല്‍, ഏ​ഴി​നു മ​ണി മു​ത​ല്‍ പു​ഷ്പ സ​മ​ര്‍​പ്പ​ണം. രാ​വി​ലെ 10.30ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ സ​ഹ​മ​ന്ത്രി ജോ​ര്‍​ജ് കു​ര്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​കു​ന്ന യോ​ഗ​ത്തി​ല്‍ ആ​ശ്ര​മം പ്ര​സി​ഡ​ന്‍റ് സ്വാ​മി ചൈ​ത​ന്യ ജ്ഞാ​ന​ത​പ​സ്വി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന​ത​പ​സ്വി, പാ​ള​യം ഇ​മാം ഡോ. ​വി.​പി. ശു​ഹൈ​ബ് മൗ​ല​വി, ചെ​മ്പ​ഴ​ന്തി ഗു​രു​കു​ലം മ​ഠാ​ധി​പ​തി സ്വാ​മി അ​ഭ​യാ​ന​ന്ദ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും. ഉ​ച്ച​യ്ക്ക് 12നു ​ഗു​രു​ദ​ര്‍​ശ​ന​വും വി​വി​ധ സ​മ​ര്‍​പ്പ​ണ​ങ്ങ​ളും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​കും.

ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ന​ട​ക്കു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ജെ​പി തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​വി. രാ​ജേ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ര്‍​ത്തോ​മ സ​ഭ കൊ​ല്ലം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഡോ.​ഐ​സ​ക് മാ​ര്‍ ഫി​ലി​ക്‌​നി​നോ​സ് എ​പ്പി​സ്‌​കോ​പ്പ, മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലെ സ്വാ​മി ശി​വാ​മൃ​ത ചൈ​ത​ന്യ, ഏ​ക​ല​വ്യാ​ശ്ര​മ​ത്തി​ലെ സ്വാ​മി അ​ശ്വ​തി തി​രു​നാ​ൾ, ശാ​ന്തി​ഗി​രി ആ​ശ്ര​മം വൈ​സ് പ്ര​സി​ഡ​ന്‍റ് സ്വാ​മി നി​ര്‍​മ്മോ​ഹാ​ത്മ ജ്ഞാ​ന ത​പ​സ്വി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു ദീ​പ​പ്ര​ദ​ക്ഷി​ണം ന​ട​ക്കും. തു​ട​ർ​ന്ന് ആ​ശ്ര​മം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്‌​നം ജ്ഞാ​ന ത​പ​സ്വി പ്ര​ഭാ​ഷ​ണം ന​ട​ത്തും. 20 നാ​ണ് പൂ​ര്‍​ണ കും​ഭ​മേ​ള.

ഒ​ക്ടോ​ബ​ര്‍ 13ന് ​സ​ന്ന്യാ​സ​ദീ​ക്ഷാ വാ​ര്‍​ഷി​ക​ത്തോ​ടെ പ്രാ​ര്‍​ഥ​നാ​സ​ങ്ക​ല്‍​പ്പ​ങ്ങ​ള്‍​ക്കും ആ​ഘോ​ഷ​പ​രി​പാ​ടി​ക​ള്‍​ക്കും സ​മാ​പ​ന​മാ​കു​മെ​ന്നു ശാ​ന്തി​ഗി​രി ഹെ​ല്‍​ത്ത്‌​കെ​യ​ര്‍ ആ​ൻ​ഡ് റി​സ​ര്‍​ച്ച് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ മേ​ധാ​വി സ്വാ​മി ഗു​രു​സ​വി​ധ് ജ്ഞാ​ന ത​പ​സ്വി അ​റി​യി​ച്ചു. ഹാ​പ്പി​ന​സ് ഗാ​ര്‍​ഡ​നി​ല്‍ ന​ട​ന്ന വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​മി ആ​ത്മ​ധ​ര്‍​മ​ന്‍, ബ്ര​ഹ്മ​ചാ​രി ആ​ർ. ഗു​രു​ദാ​സ്‍, എം.​പി. പ്ര​മോ​ദ്, എം. ​മ​ഹേ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.