പ​ച്ച​ക്ക​റി​കൃ​ഷി വി​ള​വെ​ടു​ത്തു
Sunday, September 8, 2024 6:26 AM IST
പേ​രൂ​ര്‍​ക്ക​ട: "ന​മ്മു​ടെ ഓ​ണം ന​മ്മു​ടെ പൂ​വും പ​ച്ച​ക്ക​റി​യും' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ഷി​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട്ടി​യൂ​ര്‍​ക്കാ​വി​ല്‍ ന​ട​ത്തി​യ പ​ച്ച​ക്ക​റി​കൃ​ഷി​യു​ടെ​യും പൂ​കൃ​ഷി​യു​ടെ​യും വി​ള​വെ​ടു​പ്പ് വി.​കെ പ്ര​ശാ​ന്ത് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.

വ​ട്ടി​യൂ​ര്‍​ക്കാ​വ് ജം​ഗ്ഷ​ന്‍ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ട്രി​ഡ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ലാ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. ഒ​രേ​ക്ക​ര്‍ ഭൂ​മി​യി​ല്‍ 15 ഇ​നം പ​ച്ച​ക്ക​റി​ക​ളും ചെ​ണ്ടു​മ​ല്ലി​യും വാ​ടാ​മ​ല്ലി​യു​മാ​ണ് കൃ​ഷി ചെ​യ്ത​ത്.

വി​ള​വെ​ടു​ത്ത പ​ച്ച​ക്ക​റി​ക​ള്‍ കൃ​ഷി​ഭ​വ​ന്‍റെ ഇ​ക്കോ ഷോ​പ്പു​ക​ളി​ലൂ​ടെ​യും ക​ര്‍​ഷ​ക​ര്‍ നേ​രി​ട്ടും വി​പ​ണി​യി​ല്‍ എ​ത്തി​ക്കും.

വ​ട്ടി​യൂ​ര്‍​ക്കാ​വ് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഐ​എം പാ​ര്‍​വ​തി, കാ​ച്ചാ​ണി വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ പി.​ര​മ, കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.