നി​യു​ക്തി ജോ​ബ് ഫെ​യ​ർ ഉദ്ഘാടനം ചെയ്തു: സാ​ങ്കേ​തി​ക​വി​ദ്യ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി തൊ​ഴി​ൽരം​ഗം ശ​ക്തി​പ്പെ​ടു​ത്ത​ണം: മ​ന്ത്രി
Sunday, September 8, 2024 6:16 AM IST
തിരുവനന്തപുരം: സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഗു​ണ​ഫ​ല​ങ്ങ​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സം​സ്ഥാ​ന​ത്തെ തൊ​ഴി​ൽരം​ഗം ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഈ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണു സ​ർ​ക്കാ​ർ സൗ​ജ​ന്യ തൊ​ഴി​ൽ​മേ​ള​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വി.​ ശി​വ​ൻ​കു​ട്ടി.

സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം മോ​ഡ​ൽ ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഴു​ത​ക്കാ​ട് വി​മ​ൻ​സ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച "നി​യു​ക്തി 2024' മെ​ഗാ തൊ​ഴി​ൽ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ, ശാ​സ്ത്രം, സാ​ങ്കേ​തി​കം, ആ​രോ​ഗ്യം തു​ട​ങ്ങി നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ കേ​ര​ളം മി​ക​വു പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

ഇ​ത്ത​രം മു​ന്നേ​റ്റ​ങ്ങ​ൾ​ക്കൊ​പ്പം ത​ന്നെ തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കു​ന്ന​തി​ലും കേ​ര​ളം ബ​ദ്ധ​ശ്ര​ദ്ധ​രാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ൽ വി​ദ്യാ​ഭ്യാ​സ - സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ൽ ദ്രു​ത​ഗ​തി​യി​ലു​ണ്ടാ​യ വ​ള​ർ​ച്ച തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് അ​വ​രു​ടെ യോ​ഗ്യ​ത​ക​ള​നു​സ​രി​ച്ച് അ​നു​യോ​ജ്യ​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ആ​ന്‍റണിരാ​ജു എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​ഴു​ത​ക്കാ​ട് വാ​ർ​ഡ് കൗ​ൺ​സി​ല​ർ രാ​ഖി ര​വി​കു​മാ​ർ, എം​പ്ലോ​യ്മെ​ന്‍റ് വ​കു​പ്പ് ജോ​യിന്‍റ് ഡ​യ​റ​ക്ട​ർ പി.കെ. മോ​ഹ​ൻ​ദാ​സ്, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല എം​പ്ലോ​യ്മെ​ന്‍റ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജി.​ഡി. അ​ശ്വ​തി എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.