വി​നാ​യ​ക ച​തു​ർ​ഥി: ക്ഷേ​ത്ര​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്
Sunday, September 8, 2024 6:26 AM IST
നേ​മം: വി​നാ​യ​ക​ച​തു​ർ​ഥി​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്. പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ന്നു. ഗ​ണ​പ​തി ക്ഷേ​ത്ര​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ത​ജ​ന വ​ലി​യ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ത​ല​സ്ഥാ​ന​ത്തെ പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്രം, പാ​ള​യം ഗ​ണ​പ​തി ക്ഷേ​ത്രം, നി​യ​മ​ഗ​ണ​പ​തി ക്ഷേ​ത്രം, ഇ​ട​ഗ്രാ​മ​ഗ​ണ​പ​തി ക്ഷേ​ത്രം, ക​ര​മ​ന ഗ​ണ​പ​തി ക്ഷേ​ത്രം ഇ​വി​ട​ങ്ങ​ളി​ൽ എ​ല്ലാം പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ന്നു. പ​ഴ​വ​ങ്ങാ​ടി ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ൽ ഭ​ക്ത​രെ വ​ര​വേ​ൽ​ക്കാ​ൻ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.