ടി​പ്പ​റും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം
Friday, September 6, 2024 6:42 AM IST
ക​ഴ​ക്കൂ​ട്ടം : പു​ല്ലാ​ന്നി​വി​ള​യി​ൽ ടി​പ്പ​റും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ​ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റു. ആ​ന​ന്ദേ​ശ്വ​രം ഇ​ട​ത്ത​റ സ്വ​ദേ​ശി സു​രേ​ഷ് കു​മാ​റി​നാ​ണ് പ​രി​ക്കേ​റ്റ​ത്.

ചേ​ങ്കോ​ട്ടു​ക്കോ​ണ​ത്ത് നി​ന്നും അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന ടി​പ്പ​ർ ലോ​റി പു​ല്ലാ​ന്നി​വി​ള​ക്ക് സ​മീ​പ​ത്തെ കാ​ര്യ​വ​ട്ടം ഭാ​ഗ​ത്തു​നി​ന്നും വ​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടിക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ ത​ല​കീ​ഴാ​യി മ​റി​ഞ്ഞു.

തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പ​രി​ക്കേ​റ്റ ഓ​ട്ടോ ഡ്രൈ​വ​ർ സു​രേ​ഷി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു മ​ണി​ക്കൂ​റോ​ളം പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.