നാ​ടു​വി​ട്ട വി​ദ്യാ​ർ​ഥി​ക​ൾ സേ​ല​ത്ത്
Monday, July 29, 2024 6:55 AM IST
വി​ഴി​ഞ്ഞം: ടൂ​ർ പോ​കു​ന്ന​താ​യ​റി​യി​ച്ച് നാ​ടു​വി​ട്ട ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ സേ​ല​ത്ത് നി​ന്ന് പോ​ലി​സ് ക​ണ്ടെ​ത്തി. വെ​ങ്ങാ​നൂ​ർ വെ​ണ്ണി​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ 16 ഉം, 17 ​ഉം വ​യ​സു​ള്ള ര​ണ്ട് ആ​ൺ​കു​ട്ടി​ക​ളെ​യാ​ണ് പ​രാ​തി​കി​ട്ടി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ വി​ഴി​ഞ്ഞം പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ക്ക​ളാ​യ ഇ​രു​വ​രും ശ​നി​യാ​ഴ്ച​യാ​ണ് നാ​ടു​വി​ട്ട​ത്.

വീ​ട്ടു​കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ൽ എ​ല്ലാം അ​ന്വേ​ഷിച്ച് കാ​ണാ​തെ വ​ന്ന​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് വി​ഴി​ഞ്ഞം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി സ്വീ​ക​രി​ച്ച​പോ​ലീ​സ് ഒ​രാ​ളു​ടെ​പ​ക്ക​ലു​ള്ള ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കോ​ൾ ക​ട്ട് ചെ​യ്തു.

എ​ന്നാ​ൽ ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രിശോ​ധി​ച്ച​തി​ൽ പാ​ല​ക്കാ​ടാ​ണെ​ന്നും ബാം​ഗ്ലൂ​ർ എ​ക്സ്പ്ര​സ്ട്രെ​യി​നി​ൽ സ​ഞ്ച​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് മ​ന​സി​ലാ​ക്കി. ഇ​തോ​ടെ ബ​ന്ധു​ക്ക​ളെ കൊ​ണ്ട് നി​ര​ന്ത​രം ഫോ​ൺ വി​ളി​പ്പി​ച്ചു. ഒ​രു കോ​ളും സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും ട​വ​ർ ലൊ​ക്കെ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് പോ​ലീ​സ് നി​ര​ന്ത​രം കൈ​മാ​റി.

സേ​ല​ത്ത് എ​ത്തി​യ സം​ഘ​ത്തെ റെ​യി​ൽ​വേ പോ​ലീ​സ് ത​ട​ഞ്ഞ് വ​ച്ചു. ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ വെ​ളി​വാ​യ​തോ​ടെ റ​യി​ൽ​വേ പോ​ലീ​സ് വി​വ​ര​ങ്ങ​ൾ വി​ഴി​ഞ്ഞം പോ​ലീ​സി​ന് കൈ​മാ​റി.

കു​ട്ടി​ക​ളെ തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ബ​ന്ധു​ക്ക​ളു​മാ​യി പോ​ലീ​സ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം ത​ന്നെ സേ​ല​ത്തേ​ക്ക് തി​രി​ച്ചു.