വി​ദ്യാ​ർ​ഥി​ക​ളെ അ​ത്ഭു​ത​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​ന്ന​താ​ക​ണം അ​ധ്യാ​പ​ക സ​മൂ​ഹം: ഷ​ർ​മി​ള മേ​രി ജോ​സ​ഫ്
Monday, July 29, 2024 6:55 AM IST
തി​രു​വ​ന​ന്ത​പു​രം : വി​ദ്യാ​ർ​ഥി​ക​ളെ അ​ത്ഭു​ത​ങ്ങ​ളു​ടെ ലോ​ക​ത്തേ​ക്ക് ന​യി​ക്കു​ന്ന​താ​ക​ണം അ​ധ്യാ​പ​ക സ​മൂ​ഹ​മെ​ന്ന് എ​ൽ​എ​സ്ജി​ഡി പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഷ​ർ​മി​ള മേ​രി ജോ​സ​ഫ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

നാ​ലാ​ഞ്ചി​റ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ലി​റ്റ​റ​റി അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് പാഠ ​പു​സ്ത​ക​ത്തി​ന്‍റെ താ​ളു​ക​ളി​ലൂ​ടെ മാ​ത്ര​മു​ള്ള സ​ഞ്ചാ​ര​മ​ല്ല. പാ​ഠ​പു​സ്ത​ക​ത്തി​ന്‍റെ പു​റ​ത്തേ​ക്ക് കു​ട്ടി​ക​ളെ ന​യി​ക്ക​ണം. ച​രി​ത്ര​ത്തി​ന്‍റെ​യും ,ഭാ​ഷ​യു​ടേ​യും, ശാ​സ്ത്ര​ത്തി​ന്‍റെ​യും അ​ത്ഭു​ത ലോ​കം കു​ട്ടി​ക​ൾ അ​റി​യ​ണം. ക​ല​യും സം​സ്കാ​ര​വും അ​വ​ർ തി​രി​ച്ച​റി​യ​ണം.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ട്ടി​ക​ൾ​ക്ക് സ്വ​യം നി​ൽ​കാ​നും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ആ​ർ​ജി​ക്കാ​നും അ​വ​ർ​ക്കാ​ക​ണ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ് ച​രു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ർ​ട്ട്സ് ക്ല​ബ് ഉ​ത്ഘാ​ട​നം ച​ല​ച്ചി​ത്ര താ​രം ഇ​ന്ദു​ലേ​ഖ നി​ർ​വ​ഹി​ച്ചു.

സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ് ഹോ​ൾ​ഡ​റു​മാ​യ മ​ജീ​ഷ്യ​ൻ ശ്രീ​റാ​മി​നെ ഷ​ർ​മി​ള മേ​രി ജോ​സ​ഫ് അ​നു​മോ​ദി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​ജു ജോ​ൺ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ജോ ഗീ​വ​റു​ഗീ​സ്, ബ​ർ​സാ​ർ ഫാ. ​നി​തീ​ഷ് വ​ല്യ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.