പേ​ട്ട സ്റ്റേ​ഷ​നി​ലെ പ​ട്രോ​ളിം​ഗ് ജീ​പ്പ് ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു
Monday, July 29, 2024 6:55 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: പേ​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ​ട്രോ​ളിം​ഗ് ജീ​പ്പ് പാ​ര്‍​വ​തി​പു​ത്ത​നാ​ർ ക​നാ​ലി​ലേ​ക്കു മ​റി​ഞ്ഞു. ര​ണ്ടു പോ​ലീ​സു​കാ​ര്‍ വെ​ള്ള​ത്തി​ല്‍ വീ​ണു. ഫ​യ​ര്‍​ഫോ​ഴ്‌​സ് എ​ത്തി ജീ​പ്പ് ക​ര​യ്‌​ക്കെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വാ​ഹ​ന​ത്തി​ൽ പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​ലെ ഒ​രു ഡ്രൈ​വ​റും ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. സ്റ്റേ​ഷ​നി​ല്‍ നി​ന്ന് തി​രി​ച്ച് ക​രി​ക്ക​കം പാ​ര്‍​വ​തി പു​ത്ത​നാ​റി​ന്‍റെ വ​ശ​ത്തെ റോ​ഡി​ലൂ​ടെ എ​യ​ര്‍​പോ​ര്‍​ട്ട് ഭാ​ഗ​ത്തേ​ക്ക് സ​ഞ്ച​രി​ക്കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​ർ വ​ശ​ത്തു​കൂ​ടി വ​രി​ക​യാ​യി​രു​ന്ന ഒ​രു വാ​ഹ​ന​ത്തി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​പ്പ് നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്കു വീ​ണ​ത്.വീ​ഴ്ച​യി​ല്‍ പോ​ലീ​സു​കാ​ര്‍ വെ​ള്ള​ത്തി​ലേ​ക്ക് മ​റി​യു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​യാ​ണ് വി​വ​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​ത്.

സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ മ​ഹേ​ഷ്, ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​കാ​ശ്, നി​സാം, സു​രേ​ഷ്‌​കു​മാ​ര്‍, അ​ബ്ദു​ള്‍​ക​ലാം എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഒ​രു യൂ​ണി​റ്റ് എ​ത്തി​യാ​ണ് ഒ​രു മ​ണി​ക്കൂ​ര്‍ പ​രി​ശ്ര​മി​ച്ച് ജീ​പ്പ് ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. വെ​ള്ള​ത്തി​ല്‍ താ​ഴ്ന്നു​പോ​യ ജീ​പ്പ് പി​ന്നീ​ട് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

വീ​ഴ്ച​യി​ല്‍ നി​സാ​ര പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര്‍ തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി.