അ​തി​യ​ന്നൂ​ർ ബ്ലോ​ക്കിൽ ക്ഷീ​രക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി
Monday, July 29, 2024 6:40 AM IST
വി​ഴി​ഞ്ഞം: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും പോ​ങ്ങു​വി​ള ക്ഷീ​രോ​ല്‌​പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക സ​മ്പ​ർ​ക്ക പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. സം​ഘം പ്ര​സി​ഡ​ന്‍റ് വി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ. വ​ത്സ​ല​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​

അ​തി​യ​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാൻഡിംഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​വി.​ ഷി​ജു, സം​ഘം സെ​ക്ര​ട്ട​റി എ​സ്.​ആ​ർ. ര​ജി​ത, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ ഐ.​എ​സ്. സി​ന്ധു, ശി​വാം​ബി​ക, ശ്രീ​ധ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.