വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലിന്‍റെ ആ​ഗോ​ളസ​മ്മേ​ള​നം തിരുവനന്തപുരത്ത്
Monday, July 29, 2024 6:40 AM IST
മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും

തി​രു​വ​ന​ന്ത​പു​രം: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ര​ണ്ടു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന ആ​ഗോ​ള സ​മ്മേ​ള​നം തി​രു​വ​ന​ന്ത​പു​ര​ത്ത്. ഓഗ​സ്റ്റ് ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ഹോ​ട്ട​ൽ ഹ​യാ​ത്ത് റീ​ജ​ൻ​സി​യി​ലാ​ണ് 14-ാം സ​മ്മേ​ള​നം അ​ര​ങ്ങേ​റു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ത്താ​യി അ​ധ്യ​ക്ഷ​നാ​കും. മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ൻ, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, റോ​ഷി അ​ഗ​സ്റ്റി​ൻ, മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ, ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ, വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക നേ​താ​ക്ക​ൾ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽപ്രൊ​വി​ൻ​സു​ക​ളി​ൽനി​ന്നും 500 ല​ധി​കം പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ദീ​ർ​ഘ​കാ​ലം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന് ആ​ഗോ​ള​ത​ല​ത്തി​ൽ നേ​തൃ​ത്വം ന​ൽ​കി​യ ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ മി​ഡി​ൽ ഈ​സ്റ്റ് റീ​ജി​യ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന കാ​രു​ണ്യഭ​വ​നം പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തീ​ക​രി​ച്ച അ​ഞ്ചു വീ​ടു​ക​ളു​ടെ താ​ക്കോ​ൽ മു​ഖ്യ​മ​ന്ത്രി കൈ​മാ​റും.

ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ന​ൽ​കു​ന്ന ഡോ.​ പി.​എ. ഇ​ബ്രാ​ഹിം ഹാ​ജി മെ​മ്മോ​റി​യ​ൽ വേ​ൾ​ഡ് മ​ല​യാ​ളി ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഗോ​ൾ​ഡ​ൻ ലാ​ന്‍റേണ്‍ പ്ര​ഥ​മ പു​ര​സ് കാ​രം വ്യ​വ​സാ​യ പ്ര​മു​ഖ​നും സാ​മൂ​ഹ്യ - സാം​സ്കാ​രി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വ്യ​ക്തി​യു​മാ​യ ഗ​ർ​ഫാ​ർ മു​ഹ​മ്മ​ദ​ലി​ക്ക് ന​ൽ​കി ആ​ദ​രി​ക്കും. ലോ​ക മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ്ര​ഥ​മ സാ​ഹി​ത്യ പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും ക​വി​യും ച​ല​ച്ചി​ത്ര ഗാ​ന ര​ച​യി​താ​വും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ പ്ര​ഭാ​വ​ർ​മ​യ്ക്ക് സമ്മാ നിക്കും. അ​ര​ല​ക്ഷം രൂ​പ​യാ​ണ് പു​ര​സ്കാ​രത്തു​ക.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ മി​ക​ച്ച സേ​വ​നം കാ​ഴ്ച​വ​യ്ക്കു​ന്ന നൂ​റൂ​ൽ ഇ​സ്ലാം സെ​ന്‍റ​ർ ഫോ​ർ ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ യൂ​ണി​വേ​ഴ്സി​റ്റി പ്രോ ​ചാ​ൻ​സ​ല​ർ എം.​എ​സ്. ഫൈ​സ​ൽ ഖാ​നെ​യും ആ​ദ​രി​ക്കും. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന 25 കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ് കോ​ള​ർ​ഷി​പ്പ് ന​ൽ​കും.

കേ​ര​ള​ത്തി​ന്‍റെ വി​ജ്ഞാ​ന മൂ​ല​ധ​നം ശ​ക്ത​മാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കേ​ര​ള നോ​ള​ജ് എ​ക്ക​ണോ​മി മി​ഷ​നും കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നോ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍​സി​ലു​മാ​യി ആ​ഗോ​ള ത​ല​ത്തി​ൽ സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച ഏ​ക സം​ഘ​ട​ന​യാ​ണ് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ.