ത​പാ​ൽ​വ​കു​പ്പി​നെ ആ​ധു​നി​ക​വ​ത്കരി​ക്കാ​ൻ മോ​ദി സ​ർ​ക്കാ​ർ ശ്ര​മം: വി. ​മു​ര​ളീ​ധ​ര​ൻ
Monday, July 29, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: ത​പാ​ൽ​വ​കു​പ്പി​നെ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ ആ​ധു​നി​ക​വത്കരി​ക്കാ​നാ​ണ് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു മു​ൻ കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. ഭാ​ര​തീ​യ പോ​സ്റ്റ​ൽ എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ന്‍റെ തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് ഡി​വി​ഷ​ന്‍റെ സം​യു​ക്ത വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രോ​ണ്‍​വ​ഴി​യു​ള്ള ഡെ​ലി​വ​റി വ​രെ ഇന്നു ത​പാ​ൽ​വ​കു​പ്പി​ൽ കാ​ണാം.

ഡി​ജി​പി​ൻ സം​വി​ധാ​നം രാ​ജ്യ​ത്ത് ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നു. കാ​ലാ​നു​സൃ​ത​മാ​യ പ​രി​ഷ്കാ​ര​ത്തി​ലൂ​ടെ ത​പാ​ൽ വ​കു​പ്പ് മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. 125 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന കൊ​ളോ​ണി​യ​ൽ നി​യ​മ​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​ണ് മോ​ദി സ​ർ​ക്കാ​ർ.

ത​പാ​ൽ​വ​കു​പ്പി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ കൊ​ണ്ടു​വ​ന്ന നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​സ​ഭ​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യ​ത് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​രാ​ണ്. ത​പാ​ൽ വ​കു​പ്പി​നെ പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​ന​മ​ല്ല സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.