ദേ​ശീ​യ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 19,27 തീയ​തി​ക​ളി​ല്‍
Monday, July 29, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ന്‍​നി​ര സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ​യാ​യ ആ​ന്‍​തെ എ​ഇ​എ​സ്എ​ല്‍ ദേ​ശീ​യ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ ഒ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ 27 വ​രെ ഓ​ഫ് ലൈനാ​യും ഓ​ണ്‍​ലൈ​നാ​യും ന​ട​ക്കും.

ആ​ന്‍​തെ എ​ഇ​എ​സ്എ​ല്ലി​ന്‍റെ 15-ാമ​ത് ദേ​ശീ​യ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷ​യാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ഒ​പ്പം മ​ത്സ​ര പ​രീ​ക്ഷാ പ​രി​ശീ​ല​ന രം​ഗ​ത്ത് പ്ര​മു​ഖ​രാ​യ ആ​കാ​ശ് എ​ജ്യു​ക്കേ​ഷ​ണ​ല്‍ സ​ര്‍​വീ​സ​സ് ലി​മി​റ്റ​ഡ് (എ​ഇ​എ​സ്എ​ല്‍) ആ​കാ​ശ് നാ​ഷ​ന​ല്‍ ടാ​ലന്‍റിന്‍റെ ഏ​റ്റ​വും പു​തി​യ പ​തി​പ്പി​ന്‍റെ ലോ​ഞ്ചും ന​ട​ത്തു​മെ​ന്നു റീ​ജ​ണ​ല്‍ സെ​യി​ല്‍​സ് ആ​ന്‍​ഡ് ഗ്രോ​ത്ത് ഹെ​ഡ് പ്രേം ​ച​ന്ദ്ര റോ​യ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ 27 വ​രെ രാ​ജ്യ​ത്തെ 26 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് ഓ​ണ്‍​ലൈ​നാ​യും ഓ​ഫ് ലൈനാ​യും പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ക.

ഓ​ഫ് ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 20, 27 തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30 മു​ത​ല്‍ 11.30 വ​രെ ആ​കാ​ശ് ഇ​ന്‍​സ്റ്റി​ട്ട്യൂ​ട്ടി​ന്‍റെ രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള 315 ല​ധി​കം കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 19 മു​ത​ല്‍ 27 വ​രെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സൗ​ക​ര്യ​പ്ര​ദ​മാ​യ സ​മ​യ​ത്തും ന​ട​ക്കും. ഒ​രു മ​ണി​ക്കൂ​റാ​ണ് പ​രീ​ക്ഷാ സ​മ​യം.

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ന്‍​തെ സ്‌​കോ​ള​ര്‍​ഷി​പ്പ് പ​രീ​ക്ഷാഫ​ലം ന​വം​ബ​ര്‍ എ​ട്ടി​നും ഏ​ഴു​മു​ത​ല്‍ ഒ​മ്പ​ത് വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഫ​ലം 13നും, 11,12 ​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​ത് 16 നും ​പ്ര​ഖ്യാ​പി​ക്കും.

എ​ൻറോള്‍​മെ​ന്‍റ് ഫോം ​സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി ഓ​ണ്‍​ലൈ​ന്‍ പ​രീ​ക്ഷ ആ​രം​ഭി​ക്കു​ന്ന​തി​ന് മൂ​ന്നുദി​വ​സം മു​മ്പും ഓ​ഫ് ലൈന്‍ പ​രീ​ക്ഷ​ക്ക് ഏ​ഴു ദി​വ​സം മു​മ്പു​മാ​ണ്. ഓഫ് ലൈനും ഓ​ണ്‍​ലൈ​ന്‍ മോ​ഡി​നും 200 രൂ​പ​യാ​ണ് പ​രീ​ക്ഷാ ഫീ​സ്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്കു സ്‌​കോ​ള​ര്‍​ഷി​പ്പോ​ടെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാം.