തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​ൻ​ഡോ​ർ എ​യ​ർ ക്വാ​ളി​റ്റി മോ​ണി​ട്ട​റു​ക​ളെത്തി
Monday, July 29, 2024 6:40 AM IST
തി​രു​വ​ന​ന്ത​പു​രം: സി​എ​സ്ഐ​ആ​ർ-​എ​ൻ​ഐ​ഐ​എ​സ്ടി വി​ക​സി​പ്പി​ച്ച സ്വ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​ഡോ​ർ എ​യ​ർ ക്വാ​ളി​റ്റി മോ​ണി​ട്ടറു​ക​ൾ തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്ഥാ​പി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ വാ​യു​ഗു​ണ​നി​ല​വാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. കൗ​ണ്‍​സി​ൽ ഓ​ഫ് സ​യ​ന്‍റ​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ് ട്രിയ​ൽ റി​സ​ർ​ച്ച് (സി​എ​സ്ഐ​ആ​ർ) ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഡി​എ​സ്ഐ​ആ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​എ​ൻ. ക​ലൈ​ശെ​ൽ​വി ചീ​ഫ് എ​യ​ർ​പോ​ർ​ട്ട് ഓ​ഫീ​സ​ർ രാ​ഹു​ൽ ഭ​ട്കോ​ട്ടി​ക്ക് ഇ​ൻ​ഡോ​ർ എ​യ​ർ ക്വാ​ളി​റ്റി മോ​ണി​റ്റ​ർ കൈ​മാ​റി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ങ്ങ​ൾ​ക്കാ​യി സി​എ​സ്ഐ​ആ​ർ-​എ​ൻ​ഐ​ഐ​എ​സ്ടി​യും തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​വും ത​മ്മി​ൽ ധാ​ര​ണാ​പ​ത്രം കൈ​മാ​റി.

പാ​പ്പ​നം​കോ​ട് നാ​ഷണ​ൽ ഇ​ൻ​സ്റ്റി​ട്ട്യൂ​ട്ട് ഓ​ഫ് ഇ​ന്‍റ​ർ ഡി​സി​പ്ലി​ന​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി (എ​ൻ​ഐ​ഐ​എ​സ്ടി) ആ​ണ് ത​ദ്ദേ​ശീ​യ​മാ​യ ഇ​ൻ​ഡോ​ർ സോ​ളാ​ർ സെ​ല്ലു​ക​ൾ വി​ക​സി​പ്പി​ച്ച​ത്. ഇ​ൻ​ഡോ​ർ സോ​ളാ​ർ സെ​ല്ലു​ക​ൾ ന​ൽ​കു​ന്ന സു​സ്ഥി​ര പ​രി​ഹാ​ര​ങ്ങ​ൾ കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​ന​വും പ്ര​വ​ർ​ത്ത​ന​ച്ചെ​ല​വും കു​റ​യ് ക്കു​മെ​ന്നു ഡോ. ​ക​ലൈ​ശെ​ൽ​വി പ​റ​ഞ്ഞു.

ശാ​സ്ത്രീ​യ ഗ​വേ​ഷ​ണ​ങ്ങ​ളെ പ്രാ​യോ​ഗി​ക ത​ല​ത്തി​ലേ​ക്കു മാ​റ്റു​ന്ന​തി​നു​ള്ള മി​ക​ച്ച ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് ഈ ​പ​ങ്കാ​ളി​ത്ത​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.