ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ കെ​എ​സ്ഇ​ബി മുൻ ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Sunday, July 28, 2024 10:44 PM IST
പോത്തൻകോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകട ത്തിൽ കെഎസ്ഇബി മുൻ ഉദ്യോഗസ്ഥൻ മരിച്ചു. കു​ള​ത്തൂ​ർ അ​ര​ശും​മൂ​ട് തെ​ക്കേ​വി​ള ഐ​ശ്വ​ര്യ​യി​ൽ ആ​ർ. പ്ര​സാ​ദ് ച​ന്ദ്ര​ൻ നാ​യ​ർ (​റി​ട്ട. കെ​എ​സ്ഇ​ബി സ​ബ് എ​ൻ​ജി​നീ​യ​ർ-73) ആ​ണ് മെ​ഡി​ക്ക​ൽ കോള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്നലെ രാ​വി​ലെ മ​രി​ച്ച​ത്.

ടെ​ക്നോ​പാ​ർ​ക്കി​ന​ടു​ത്തെ എ​ലി​വേ​റ്റ​ഡ് ഹൈ​വേ​യ്ക്കു സ​മീ​പം റോ​ഡി​ൽ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യിരുന്നു അ​പ​ക​ടം. വ​ൺ​വേ​യാ​യി​രു​ന്ന പാ​ത​യി​ൽ എ​തി​ർ​ദി​ശ​യി​ൽവ​ന്ന സ്കൂ​ട്ട​റും ബു​ള്ള​റ്റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഗു​രു​ത​ര​ പ​രി​ക്കേ​റ്റ പ്ര​സാ​ദ് ച​ന്ദ്ര​നെ പോലീ​സെ​ത്തി​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബു​ള്ള​റ്റി​ൽ സ​ഞ്ച​രി​ച്ച​യാ​ൾ​ക്കും പ​രി​ക്കു​ണ്ട്. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്തു.

ഭാ​ര്യ: ജി​.പി. ജ​യ​കു​മാ​രി (റി​ട്ട: അ​ധ്യാ​പി​ക). മ​ക്ക​ൾ: ജി​തി​ൻ ജെ. ​പ്ര​സാ​ദ്, മ​നു​ പ്ര​സാ​ദ്, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: സ​ജി​ത എ​സ്. കൃ​ഷ്ണ​ൻ, ഡോ. ​എ​ൽ ല​ക്ഷ്മി​പ്രി​യ, മി​ഥു​ൻ മ​ധു.