ഹോം ​റേ​ഡി​യോ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Sunday, July 28, 2024 7:00 AM IST
കി​ളി​മാ​നൂ​ർ: ദേ​ശീ​യ പ്ര​ക്ഷേ​പ​ണ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ങ്ങ​നാ​ട് ഗ​വ. ഹൈ​സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ ഹോം ​റേ​ഡി​യോ സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു.​പോ​ങ്ങ​നാ​ട് സ്വ​ദേ​ശി​യാ​യ എ.​പി. പ്ര​ഭാ​ക​ര​ന്‍റെ വീ​ട്ടി​ൽ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള ഹോം ​റേ​ഡി​യോ സ്റ്റേ​ഷ​നാ​ണ് കു​ട്ടി​ക​ൾ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

മൊ​ബൈ​ൽ ഫോ​ണും വൈ​ദ്യു​തി ബ​ന്ധ​വു​മൊ​ക്കെ നി​ല​ച്ചു പോ​യാ​ൽ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി എ​ത്ര അ​ക​ലെ​യു​ള്ള​വ​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ഹോം ​റേ​ഡി​യോ സ​ഹാ​യി​ക്കു​മെ​ന്നു​ള്ള അ​റി​വ് കു​ട്ടി​ക​ൾ അ​ദ്ദേ​ഹ​ത്തി​ൽ നി​ന്നും മ​ന​സി​ലാ​ക്കി.

ഭൂ​ക​മ്പം, വെ​ള്ള​പ്പൊ​ക്കം തു​ട​ങ്ങി​യ പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ കൊ​ണ്ട് സാ​ധാ​ര​ണ വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യാ​ൽ ഹോം ​റേ​ഡി​യോ ഉ​പ​യോ​ഗി​ച്ച് വാ​ർ​ത്താ​വി​നി​മ​യം സാ​ധി​ക്കു​മെ​ന്ന​താ​ണ് പ​റ​യു​ന്ന​ത്.