പാ​ലി​യോ​ട് മൃ​ഗാ​ശു​പ​ത്രി​യി​ൽ വെ​റ്ററിന​റി ഡോ​ക്ട​റി​ല്ലെ​ന്ന് ആക്ഷേപം
Sunday, July 28, 2024 6:55 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ലി​യോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മൃ​ഗാ​ശു​പ​ത്രി ര​ണ്ടു വ​ര്‍​ഷ​മാ​യി ഡോ​ക്ട​ര്‍ ഇ​ല്ലാ​തെ​യാ​ണ് പ്ര​വ​ര്‍​ത്ത​ന​മെ​ന്ന് പ​രാ​തി. ക​ന്നു​കാ​ലി​ക​ള്‍​ക്കും മ​റ്റ് മൃ​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്സ ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​മാ​യി ക​ഴി​യു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍ ഏ​റെ ഉ​ള്ള പ്ര​ദേ​ശ​മാ​ണ് ഇ​വി​ടെ. ക​ന്നു​കാ​ലി​ക​ള്‍​ക്ക് സു​ഖ​മ​ല്ലാ​താ​യാ​ല്‍ ഡോ​ക്ട​ര്‍ ഇ​ല്ലാ​ത്ത​തി​നാ​ല്‍ നെ​ട്ടോ​ട്ടം ഓ​ടേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്ന് പ​റ​യു​ന്നു. എ​ത്ര​യും വേ​ഗം വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം ക​ണ​ക്കി​ലെ​ടു​ത്ത് ഡോ​ക്ട​റെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ‍്യം.