ആ​ന​പ്പെ​ട്ടി റോ​ഡ് ശോ​ച‍്യാ​വ​സ്ഥ​യി​ൽ
Sunday, July 28, 2024 6:55 AM IST
വി​തു​ര :തൊ​ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ ചാ​യം ആ​ന​പ്പെ​ട്ടി റോ​ഡി​ൽ അ​റ​പ്പു​ര ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ച്ചു​കോ​ണം വ​രെ​യു​ള്ള റോ​ഡ് ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​താ​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യാ​താ​യി നാ​ട്ടു​കാ​ർ.

തൊ​ളി​ക്കോ​ട്, പു​ളി​മൂ​ട്, ആ​ന​പ്പെ​ട്ടി, മ​ണ​ല​യം പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് ചാ​യം, വി​തു​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി, സ​ബ് ട്രഷ​റി, മൃ​ഗാ​ശു​പ​ത്രി, തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും തെ​ന്നൂ​ർ,പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട്, പാ​ലോ​ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്.

റോ​ഡി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി നി​ര​വ​ധി ത​വ​ണ അ​ധി​കാ​രി​ക​ൾ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഒ​രു​ന​ട​പ​ടി​യു​മാ​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

വി​ഷ​യത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ റോ​ഡ് ഉ​പ​രോ​ധം ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.