പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Sunday, July 28, 2024 6:55 AM IST
വെ​ള്ള​റ​ട: നെ​ല്ലി​ശേ​രി​യി​ല്‍ റോ​ഡ് പ​ണി​ക്കി​ട​യി​ല്‍ ര​ണ്ടി​ട​ത്ത് പൈ​പ്പ്‌​പൊ​ട്ടി. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം വ​ൻ​തോ​തി​ൽ പാ​ഴാ​കു​ന്നു. സം​ഭ​വം ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രെ വി​ളി​ച്ച​റി​യി​ച്ചി​ട്ടും ചോ​ര്‍​ച്ച​യ്ക്ക് പ​രി​ഹാ​ര​മു​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ചൂ​ണ്ടി​ക്ക​ല്‍​ശു​ര​വ​ക്കാ​ണി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ​ണി​ക്കി​ട​യി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടി​യ​ത്. ഇ​തോ​ടെ റോ​ഡി​ലു​ടെ വ​ൻ​തോ​തി​ൽ കു​ടി​വെ​ള്ളം പാ​ഴാ​യി ഒ​ഴു​കു​ക​യാ​ണ്.‌

സ​മീ​പ​വീ​ടു​ക​ളി​ലെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ടു​ത്തി​ട്ടു​ള്ള പൈ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ​വും ത​ട​സ​മാ​യി. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന പ​ണി​ക​ളാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള പ​ണി​ക്കി​ട​യി​ലാ​ണ് ജ​ല​വി​ത​ര​ണ കു​ഴ​ലു​ക​ള്‍ പൊ​ട്ടി​യ​ത്. ര​ണ്ടു ദി​വ​സ​മാ​യി തു​ട​രു​ന്ന ജ​ല​ച്ചോ​ര്‍​ച്ച പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ലാ​ണ് നാ​ട്ടു​കാ​ർ.