ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി പോ​ലീ​സ് പി​ടി​യി​ൽ
Sunday, July 28, 2024 6:55 AM IST
ആ​റ്റി​ങ്ങ​ൾ: ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന കൊ​ല​ക്കേ​സ് പ്ര​തി​യെ പോ​ലീ​സ് പി​ടി​ക്കൂ​ടി. കി​ഴു​വി​ലം വി​ല്ലേ​ജി​ൽ പ​മ്മ​നം​കോ​ട് ച​രു​വി​ള വീ​ട്ടി​ൽ സ​ജീ​വ് (ബീ​ഡി സ​ജീ​വ്- (45) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2010 മെ​യ് 13നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

കി​ഴു​വി​ലം കു​റ​ക്ക​ട നൈ​നാം​കോ​ണം ഉ​ദ​യാ​ഭ​വ​നി​ൽ വി​ന​യ​കു​മാ​റി​നെ​യാ​ണ് സ​ജീ​വും സു​ഹൃ​ത്താ​യ ഷി​ബു​വും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് റി​മാ​ൻ​ഡി​ൽ ആ​യി​രു​ന്ന പ്ര​തി ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി .​ഗോ​പ​കു​മാ​ർ, എ​സ്ഐ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.