പ്ര​ധാ​ന​മ​ന്ത്രി​യു​ടെ "മ​ൻ കി ​ബാ​ത്ത്' ഇ​ന്ന് ശാ​ന്തി​ഗി​രി​യി​ൽ
Sunday, July 28, 2024 6:55 AM IST
പോ​ത്ത​ൻ​കോ​ട്: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ "മ​ൻ കി ​ബാ​ത്തി​'ന്‍റെ 112-ാം എ​പ്പി​സോ​ഡി​ൽ ശാ​ന്തി​ഗി​രി സി​ദ്ധ മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥിക​ളും പ​ങ്കാ​ളി​ക​ളാ​കും. ലോ​ക​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷ​മു​ള്ള ര​ണ്ടാ​മ​ത്തെ റേ​ഡി​യോ പ​രി​പാ​ടി​യാ​ണ് ഇ​ന്നു ന​ട​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ലൊ​ട്ടാ​കെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 16 വേ​ദി​ക​ളാ​ണ് മ​ൻ കി ​ബാ​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ൽ പോ​ത്ത​ൻ​കോ​ട് ശാ​ന്തി​ഗി​രി ആ​ശ്ര​മ​മാ​ണ് വേ​ദി​യാ​വു​ക. രാ​വി​ലെ 11 മുതൽ ആ​ശ്ര​മ​ത്തി​ൽ ത​ൽ​സ​മ​യം സം​പ്രേ​ക്ഷ​ണ​മു​ണ്ടാ​കും. സി​ദ്ധ മെ​ഡി​ക്ക​ൽ കോളജ് വി​ദ്യാ​ർ​ഥിക​ൾ​ക്കൊ​പ്പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്ന് ആ​ശ്ര​മം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

എ​ല്ലാ മാ​സ​വും അ​വ​സാ​ന​ത്തെ ഞാ​യ​റാ​ഴ്ച​യാ​ണ് പ​രി​പാ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​ത്. 1800 11 7800 എ​ന്ന ടോ​ൾ​ഫ്രീ ന​മ്പ​ർ മു​ഖേ​ന പ​രി​പാ​ടി​യെ​ക്കു​റി​ച്ചു​ള​ള അ​ഭി​പ്രാ​യം അ​റി​യി​ക്കാം.