പാ​ക്കേ​ജിം​ഗ് പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കാ​ൻ ദേ​ശീ​യ മി​ഷ​നു​മാ​യി സി​എ​സ്ഐ​ആ​ർ
Sunday, July 28, 2024 6:42 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ക്കേ​ജിം​ഗ് വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ സു​സ്ഥി​ര​വും മ​ലി​ന​മു​ക്ത​വു​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​യും പ​രി​ഹാ​ര​വും വി​ക​സി​പ്പി​ക്കു​ന്ന സ​മ​ഗ്ര​മാ​യ ദേ​ശീ​യ മി​ഷ​ന് സി​എ​സ്ഐ​ആ​ർ-​എ​ൻ​ഐ​ഐ​ എ​സ്ടി​യി​ൽ തു​ട​ക്ക​മാ​യി.

പാ​പ്പ​നം​കോ​ടു​ള്ള ക്യാ​ന്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഓ​ഫ് സ​യ​ന്‍റി​ഫി​ക് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​സ​ർ​ച്ച് (ഡി​എ​സ്ഐ​ആ​ർ) സെ​ക്ര​ട്ട​റി​യും സി​എ​സ്ഐ​ആ​ർ ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ ഡോ. ​എ​ൻ. ക​ലൈ​ശെ​ൽ​വി ഇ​തു സം​ബ​ന്ധി​ച്ച് പ്ര​ഖ്യാ​പ​നം ന​ട​ത്തി.

പാ​ക്കേ​ജിം​ഗ് വ്യ​വ​സാ​യ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സി​എ​സ്ഐ​ആ​റി​ന്‍റെ കീ​ഴി​ലു​ള്ള എ​ട്ടോ​ളം പ​രീ​ക്ഷ​ണ​ശാ​ല​ക​ളു​ടെ സം​യു​ക്ത സം​വി​ധാ​ന​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. സി​എ​സ്ഐ​ആ​ർ-​എ​ൻ​ഐ​ഐ​എ​സ്ടി ഇ​തി​നു നേ​തൃ​ത്വം വ​ഹി​ക്കും.

ഡ​യ​റ​ക്ട​ർ ഡോ. ​സി. അ​ന​ന്ത​രാ​മ​കൃ​ഷ് ണ​നാ​ണ് പ​ദ്ധ​തി​യു​ടെ ഏ​കോ​പ​ന ചു​മ​ത​ല.
സി​എ​സ്ഐ​ആ​റിനു കീ​ഴി​ലു​ള്ള വി​വി​ധ ലാ​ബു​ക​ളി​ലെ ശാ​സ്ത്ര​ജ്ഞ​രു​ടെ ഒ​രു വി​പു​ല​സം​ഘം സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വ​ർ​ത്തി​ച്ച് സാ​ങ്കേ​തി​ക​വി​ദ്യ​യും പ​രി​ഹാ​ര​ങ്ങ​ളും ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ഏ​കോ​പ​നച്ചുമ​ത​ല​യു​ള്ള ഡോ. ​സി. അ​ന​ന്ത​രാ​മ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

സി​എ​സ്ഐ​ആ​ർ-​എ​ൻ​ഐ​ഐ​എ​സ്ടി സീ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ സ​യ​ന്‍റി​സ്റ്റ് ഡോ. ​ഹ​രീ​ഷ്, ചീ​ഫ് സ​യ​ന്‍റി​സ്റ്റ് ഡോ. ​കെ.​വി. രാ​ധാ​കൃ​ഷ്ണ​ൻ, ബി​സി​ന​സ് ഡെ​വ​ല​പ്മെ ന്‍റ് മേ​ധാ​വി​യും ചീ​ഫ് സ​യ​ൻ​റി​സ്റ്റു​മാ​യ ഡോ. ​പി. നി​ഷി എ​ന്നി​വ​ർ പ്രസംഗിച്ചു.