കേന്ദ്ര സർക്കാർ സ്ഥാപനമായ, മുംബൈയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ 400 ഒഴിവ്. മെക്കാനിക്കൽ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ, സിവിൽ വിഭാഗങ്ങളിലാണ് അവസരം. ഗേറ്റ് 2023/2024/2025 സ്കോർ മുഖേനയാണു തെരഞ്ഞെടുപ്പ്. ഒരു വർഷ പരിശീലനം, തുടർന്നു റെഗുലർ നിയമനം. ഏപ്രിൽ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിഭാഗങ്ങൾ: മെക്കാനിക്കൽ, പ്രൊഡക്ഷൻ, കെമിക്കൽ, ഇലക്ട്രോകെമിക്കൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആൻഡ് കൺട്രോൾസ്, ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രോണിക്സ് സിസ്റ്റം എൻജിനിയറിംഗ്, ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾസ്, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ, സിവിൽ.
യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനിയറിംഗ് വിഭാഗത്തിൽ ബിഇ/ബിടെക്/ബിഎസ്സി (എൻജിനിയറിംഗ്)/അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക്, ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് സ്കോർ.
പ്രായപരിധി: 26. അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: പരിശീലനസമയത്ത് 74,000 രൂപ+അലവൻസ്. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ+അലവൻസോടെ സയന്റിഫിക് ഓഫീസർ/സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനം.
ഫീസ്: 500. ഓൺലൈനായി അടയ്ക്കാം. ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗത്തിൽപ്പെട്ട പുരുഷന്മാർ മാത്രം ഫീസ് അടച്ചാൽ മതി. www.npcilcareers.co.in