കോവിഡ് അഴിമതി: യെദിയൂരപ്പയെ വിചാരണ ചെയ്യണം
കോവിഡ് അഴിമതി: യെദിയൂരപ്പയെ വിചാരണ ചെയ്യണം
Sunday, November 10, 2024 1:03 AM IST
ബം​​​​​ഗ​​​​​ളൂ​​​​​രു: കോ​​​വി​​​ഡ് അ​​​ഴി​​​മ​​​തി​​​യി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി യെ​​​ദി​​​യൂ​​​ര​​​പ്പ​​​യെ​​​യും മു​​​ൻ​​​മ​​​ന്ത്രി ബി. ​​​​​ശ്രീ​​​​​രാ​​​​​മ​​​​​ലു​​​​​വി​​​നെ​​​യും വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ ശിപാ​​​ർ​​​ശ ല​​​ഭി​​​ച്ച​​​താ​​​യി ക​​​ർ​​​ണാ​​​ട​​​ക ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ദി​​​നേ​​​ശ് ഗു​​​ണ്ട റാ​​​വു.

കോ​​​​​വി​​​​​ഡ് കാ​​​​​ല​​​​​ത്ത് മ​​​​​രു​​​​​ന്നു​​​​​ക​​​​​ളും അ​​​​​നു​​​​​ബ​​​​​ന്ധ​​​സാ​​​ധ​​​ന​​​ങ്ങ​​​ളും വാ​​​ങ്ങി​​​യ​​​തി​​​ൽ 14 കോ​​​​​ടി​​ രൂ​​​പ​​​യു​​​ടെ അ​​​ഴി​​​മ​​​തി ന​​​ട​​​ന്നി​​​ട്ടു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ ജ​​​​​സ്റ്റീ​​​​​സ് മൈ​​​​​ക്കി​​​​​ൾ ഡി. ​​​​​കു​​​​​ൻ​​​​​ഹ ക​​​​​മ്മീ​​​​​ഷ​​​​​ൻ ഇ​​​രു​​​വ​​​രേ​​​യും വി​​​ചാ​​​ര​​​ണ ചെ​​​യ്യാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​​​വി​​​​​ഡി​​​​​ന്‍റെ മ​​​​​റ​​​​​വി​​​​​ൽ ബി​​​​​ജെ​​​​​പി സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ കൊ​​​​​ള്ള അ​​​​​ന്ന് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​യി​​​​​രു​​​​​ന്ന കോ​​​​​ൺ​​​​​ഗ്ര​​​​​സ് ഉ​​​​​യ​​​​​ർ​​​​​ത്തി​​​​​ക്കൊ​​​​​ണ്ടു​​​​​വ​​​​​ന്നി​​​​​രു​​​​​ന്നു. സ​​​​​ത്യം പു​​​​​റ​​​​​ത്തു​​​​​വ​​​​​രാ​​​​​നാ​​​​​ണ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​ലെ​​​​​ത്തി​​​​​യ​​​​​യു​​​​​ട​​​​​ൻ ക​​​​​മ്മീ​​​​​ഷ​​​​​നെ നി​​​​​യ​​​​​മി​​​​​ച്ച​​​​​തെ​​​ന്നും ദി​​​​​നേ​​​​​ശ് ഗു​​​​​ണ്ടു റാ​​​​​വു പ​​​​​റ​​​​​ഞ്ഞു.


പി​​​​​പി​​​​​ഇ കി​​​​​റ്റ് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ല​​​​​ഭി​​​​​ക്കു​​​​​മെ​​​​​ന്നി​​​​​രി​​​​​ക്കെ ചൈ​​​​​ന​​​​​യി​​​​​ൽ​​​​​നി​​​​​ന്നും ഹോ​​​​​ങ്കോം​​​​​ഗി​​​​​ൽനി​​​​​ന്നും ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ലെ​​​​​ത്തി​​​​​ച്ച​​​​​തി​​​​​ലൂ​​​​​ടെ നി​​​​​യ​​​​​മ​​​​​വി​​​​​രു​​​​​ദ്ധ​​​​​മാ​​​​​യ ക​​​​​ച്ച​​​​​വ​​​​​ട​​​​​മാ​​​​​ണു ന​​​​​ട​​​​​ന്നി​​​​​ട്ടു​​​​​ള്ള​​​​​തെ​​​​​ന്നു ക​​​​​മ്മീ​​​​​ഷ​​​​​ൻ ക​​​​​ണ്ടെ​​​​​ത്തി.

13നു ​​​​​ന​​​​​ട​​​​​ക്കു​​​​​ന്ന ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​നോ​​​​​ട​​​​​നു​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള പ്രാ​​​​​ചാ​​​​​ര​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് യെ​​​​​ദി​​​​​യൂ​​​​​ര​​​​​പ്പ​​​​​യും ശ്രീ​​​​​രാ​​​​​മ​​​​​ലു​​​​​വും വി​​​​​ട്ടു​​​​​നി​​​​​ൽ​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ക​​​​​മ്മീ​​​​​ഷ​​​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഓ​​​​​ഗ​​​​​സ്റ്റ് 31നാ​​​​​ണ് പ്രാ​​​​​ഥ​​​​​മി​​​​​ക അ​​​​​ന്വേ​​​​​ഷ​​​​​ണ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ച്ച​​​​​ത്. ആ​​​​​റു​​​​​മാ​​​​​സ​​​​​ത്തി​​​​​നു​​​​​ള്ളി​​​​​ൽ മ​​​​​ന്ത്രി​​​​​സ​​​​​ഭാ ഉ​​​​​പ​​​​​സ​​​​​മി​​​​​തി​​​​​ക്ക് ക​​​​​മ്മീ​​​​​ഷ​​​​​ൻ ര​​​​​ണ്ടാ​​​​​മ​​​​​ത്തെ റി​​​​​പ്പോ​​​​​ർ​​​​​ട്ട് സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.