മിസോകളുടെ യോജിപ്പിന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരേ മണിപ്പുർ മുഖ്യൻ
മിസോകളുടെ യോജിപ്പിന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്കെതിരേ മണിപ്പുർ മുഖ്യൻ
Friday, November 8, 2024 1:27 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കു കീ​ഴി​ൽ കു​ക്കി സോ ​സ​മു​ദാ​യ​ങ്ങ​ളു​ടെ പു​ന​രേ​കീ​ക​ര​ണ​ത്തെ​ക്കു​റി​ച്ചും ഭി​ന്നി​ച്ചു​നി​ൽ​ക്കു​ന്ന ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളു​ടെ യോ​ജി​പ്പി​നെ​ക്കു​റി​ച്ചും മി​സോ​റം മു​ഖ്യ​മ​ന്ത്രി ലാ​ൽ​ദു​ഹോ​മ ര​ണ്ടു മാ​സം മു​ന്പ് അ​മേ​രി​ക്ക​ൻ പ​ര്യ​ട​ന​ത്തി​നി​ടെ ന​ട​ത്തി​യ പ്ര​സ്താ​വ​ന​യ്ക്കെ​തി​രേ മ​ണി​പ്പു​ർ മു​ഖ്യ​മ​ന്ത്രി എ​ൻ. ബി​രേ​ൻ സിം​ഗ്.

മ​ണി​പ്പു​രി​ന്‍റെ​യോ ഇ​ന്ത്യ​യു​ടെ​യോ അ​ഖ​ണ്ഡ​ത​യെ വെ​ല്ലു​വി​ളി​ക്കു​ന്ന ആ​ർ​ക്കും ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്ന് ബി​ജെ​പി നേ​താ​വാ​യ ബി​രേ​ൻ സിം​ഗ് ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ചു.

എ​ന്നാ​ൽ, വി​വാ​ദ​ത്തി​ന്‍റെ കാ​ര്യ​മി​ല്ലെ​ന്നും ബ​ല​ത്താ​ലും ശ​ക്തി​യാ​ലു​മ​ല്ല, ആ​ത്മാ​വി​നാ​ൽ യോ​ജി​പ്പു വേ​ണ​മെ​ന്നാ​ണു താ​ൻ അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി​സ​മൂ​ഹ​ത്തോ​ടു പ്ര​സം​ഗി​ച്ച​തെ​ന്ന് ലാ​ൽ​ദു​ഹോ​മ വി​ശ​ദീ​ക​രി​ച്ചു. പ്ര​സം​ഗ​ത്തി​ന്‍റെ പൂ​ർ​ണ​രൂ​പം സം​സ്ഥാ​ന സ​ർ​ക്കാ​ർത​ന്നെ വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് മി​സോ​റം ഇ​ൻ​ഫ​ർ​മേ​ഷ​ൻ വ​കു​പ്പ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് മേ​രി​ലാ​ൻ​ഡി​ലും നാ​ലി​ന് ഇ​ന്ത്യാ​നാ​പോ​ളി​സി​ലു​മാ​ണ് മി​സോ​റം മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗി​ച്ച​ത്. മി​സോ ജ​ന​ത യോ​ജി​ച്ചു​നി​ൽ​ക്ക​ണ​മെ​ന്ന് മി​സോ ദി​നം ആ​ഘോ​ഷി​ക്കു​ന്ന ച​ട​ങ്ങി​ൽ പ​റ​ഞ്ഞ​തി​നെ വ​ള​ച്ചൊ​ടി​ച്ചു പ്ര​ച​രി​പ്പി​ക്കു​ന്ന ചി​ല​ർ അ​നാ​വ​ശ്യ വി​വാ​ദം കൊ​ഴു​പ്പി​ക്കു​ക​യാ​ണെ​ന്ന് മി​സോ​റം സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.

എ​ന്നാ​ൽ, മ​ണി​പ്പു​രി​ന്‍റെ​യും ഇ​ന്ത്യ​യു​ടെ​യാ​കെ​യും അ​ഖ​ണ്ഡ​ത​യെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ് മി​സോ​റം മു​ഖ്യ​മ​ന്ത്രി​യു​ടെ അ​മേ​രി​ക്ക​ൻ പ്ര​സം​ഗ​മെ​ന്ന് മെ​യ്തെ​യ്ക​ളും ഹി​ന്ദു​ത്വ ഗ്രൂ​പ്പു​ക​ളും ആ​രോ​പി​ച്ചു.

മി​സോ​റം മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ത്തെ മ​ണി​പ്പു​ർ കോ​ണ്‍ഗ്ര​സ് മു​ഖ്യ വ​ക്താ​വ് ഹ​രേ​ശ്വ​ർ ഗോ​സ്വാ​മി​യും വി​മ​ർ​ശി​ച്ചു. ദേ​ശീ​യ ഐ​ക്യ​ത്തി​നു ഭീ​ഷ​ണി​യാ​കു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ വി​ഷ​യം പ​രി​ഹ​രി​ക്കാ​ൻ അ​ദ്ദേ​ഹം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.


“ഞ​ങ്ങ​ൾ ഒ​രു ജ​ന​ത​യാ​ണ്. സ​ഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രാ​ണ്. പ​ര​സ്പ​രം വേ​ർ​പി​രി​യാ​ൻ ക​ഴി​യി​ല്ല. ന​മ്മെ ഒ​രു ജ​ന​ത​യാ​ക്കി മാ​റ്റി​യ ദൈ​വ​ത്തി​ന്‍റെ ശ​ക്തി​യി​ൽ ന​മു​ക്ക് ബോ​ധ്യ​വും ആ​ത്മ​വി​ശ്വാ​സ​വും ഉ​ണ്ടാ​ക​ണ​മെ​ന്ന് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. ന​മ്മു​ടെ ദേ​ശീ​യ​ത​യു​ടെ ഭാ​ഗ​ധേ​യം കൈ​വ​രി​ക്കാ​ൻ ഒ​രു നേ​തൃ​ത്വ​ത്തി​നു കീ​ഴി​ൽ ഒ​രു​മി​ച്ച് എ​ഴു​ന്നേ​ൽ​ക്കു​ക.

ഒ​രു രാ​ജ്യ​ത്തി​ന് അ​തി​രു​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ങ്കി​ലും ഒ​രു യ​ഥാ​ർ​ഥ രാ​ജ്യം അ​ത്ത​രം പ​രി​മി​തി​ക​ളെ മ​റി​ക​ട​ക്കു​ന്നു. ഞ​ങ്ങ​ൾ അ​ന്യാ​യ​മാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

മൂ​ന്ന് വ്യ​ത്യ​സ്ത സം​സ്ഥാ​ന​ങ്ങ​ളി​ലെ മൂ​ന്നു വ്യ​ത്യ​സ്ത സ​ർ​ക്കാ​രു​ക​ൾ​ക്കു കീ​ഴി​ൽ നി​ല​നി​ൽ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഞ​ങ്ങ​ൾ ഇ​പ്പോ​ഴും ദേ​ശ​ങ്ങ​ളി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ന​മു​ക്കി​ട​യി​ൽ തി​രു​കി​ക്ക​യ​റാ​നും ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നും ന​ടി​ക്കു​ന്ന​വ​രി​ല്ല എ​ന്ന​തി​ൽ ഭാ​ഗ്യ​വാ​ന്മാ​രാ​ണ്. ഇ​തു തീ​ർ​ച്ച​യാ​യും ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണ്. അ​തി​നാ​ൽ, ന​മ്മു​ടെ ജ​ന​ങ്ങ​ളു​ടെ ഐ​ക്യം എ​ന്ന ആ​ശ​യ​ത്തി​ലേ​ക്ക് നി​ങ്ങ​ളു​ടെ ഹൃ​ദ​യ​ങ്ങ​ളെ​യും മ​ന​സി​നെ​യും രൂ​പ​പ്പെ​ടു​ത്താ​നും ഈ ​ല​ക്ഷ്യ​ത്തി​നാ​യി ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തു തു​ട​രാ​നും അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ദൈ​വ​ത്തി​നു ധാ​രാ​ളം ഉ​പ​ക​ര​ണ​ങ്ങ​ളു​ണ്ട്. ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ, ബ​ല​ത്താ​ല​ല്ല, ശ​ക്തി​യാ​ലു​മ​ല്ല, എ​ന്‍റെ ആ​ത്മാ​വി​നാ​ൽ എ​ന്ന ബൈ​ബി​ൾ വാ​ക്യം ന​ല്ല സ​മ​യ​ത്തും ചീ​ത്ത സ​മ​യ​ത്തും ന​മ്മു​ടെ അ​ഭ​യ​മാ​യി​രി​ക്ക​ണം.

ന​മു​ക്കു ന​മ്മു​ടെ ദൈ​വ​ത്തോ​ട് ഇ​ട​വി​ടാ​തെ പ്രാ​ർ​ഥി​ക്കാം- എ​ന്നാ​യി​രു​ന്നു മി​സോ​റം മു​ഖ്യ​മ​ന്ത്രി ലാ​ൽ​ദു​ഹോ​മ അ​മേ​രി​ക്ക​യി​ലെ കു​ക്കി, സോ ​സ​മു​ദാ​യാം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ച​തെ​ന്ന് മി​സോ​റം സ​ർ​ക്കാ​ർ പറ യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.