ദേശീയ തീവ്രവാദവിരുദ്ധ നയം ഉടൻ: അമിത് ഷാ
ദേശീയ തീവ്രവാദവിരുദ്ധ  നയം ഉടൻ: അമിത് ഷാ
Friday, November 8, 2024 1:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തു​നി​ന്ന് തീ​വ്ര​വാ​ദം തു​ട​ച്ചു​നീ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​തീ​വ്ര​വാ​ദ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ​യും സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും ഏ​കീ​കൃ​ത​മാ​യ സ​മീ​പ​നം ആ​വ​ശ്യ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ അ​മി​ത് ഷാ ​ഇ​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ദേ​ശീ​യ തീ​വ്ര​വാ​ദ​വി​രു​ദ്ധ ന​യ​വും ത​ന്ത്ര​വും ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​മാ​യി മാ​തൃ​കാ തീ​വ്ര​വാ​ദ​വി​രു​ദ്ധ സ്ക്വാ​ഡ്, മാ​തൃ​കാ സ്പെ​ഷ​ൽ ടാ​സ്ക് ഫോ​ഴ്സ് എ​ന്നി​വ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) സം​ഘ​ടി​പ്പി​ച്ച തീ​വ്ര​വാ​ദ​വി​രു​ദ്ധ കോ​ണ്‍ഫ​റ​ൻ​സി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പോ​ലീ​സ് മേ​ധാ​വി​ക​ളെ​യും സീ​നി​യ​ർ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ​മാ​രെ​യും കേ​ന്ദ്ര ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി.


പു​തി​യ ന​യം കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ​യും സം​സ്ഥാ​ന​ത്തെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ​യും തീ​വ്ര​വാ​ദ​ത്തി​നെ​തി​രേ ഒ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ജ്ജ​മാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളും സം​സ്ഥാ​ന​ങ്ങ​ളും ദി​വ​സേ​ന ത​ത്‌​സ​മ​യ ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ൾ പ​ങ്കി​ടു​ന്ന മ​ൾ​ട്ടി-​ഏ​ജ​ൻ​സി സെ​ന്‍റ​ർ (എം​എ​സി) രൂ​പീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു. എം​എ​സി വ​ഴി സൈ​ബ​ർ സെ​ക്യൂ​രി​റ്റി, മ​യ​ക്കു​മ​രു​ന്നു കടത്ത് തു​ട​ങ്ങി​യ​വ നി​രീ​ക്ഷി​ച്ച് തീ​വ്ര​വാ​ദ​ത്തി​നെ​തി​രേ​യു​ള്ള പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​​മെ​ന്ന് അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.