വയനാട് ദുരന്തം: വായ്പ തീർപ്പാക്കുന്നത് അതത് ബാങ്കുകൾക്കു തീരുമാനിക്കാം
വയനാട് ദുരന്തം: വായ്പ തീർപ്പാക്കുന്നത്  അതത് ബാങ്കുകൾക്കു തീരുമാനിക്കാം
Friday, November 8, 2024 1:27 AM IST
ന്യൂ​ഡ​ൽ​ഹി: വ​യ​നാ​ട്ടി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം മൂ​ലം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​വ​രു​ടെ വാ​യ്പ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് അ​ത​ത് ബാ​ങ്കു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക്.

കാ​ർ​ഷി​ക- വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ൾ ഓ​രോ​ന്നും പ​രി​ശോ​ധി​ച്ച് എ​ഴു​തി​ത്ത​ള്ളു​ക, പു​ന​ർ​ഘ​ട​ന ന​ട​ത്തു​ക, പു​തി​യ സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ൽ​കു​ക തു​ട​ങ്ങി റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മാ​ർ​ഗ​നി​ർ​ദ​ശ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് അ​ത​ത് ബാ​ങ്കു​ക​ളാ​ണ്.

ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം നാ​ഷ​ണ​ൽ ബാ​ങ്ക്, ഷെ​ഡ്യൂ​ൾ​ഡ് ബാ​ങ്ക്, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ എ​ന്നി​വ​യ്ക്കു ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും റി​സ​ർ​വ് ബാ​ങ്ക് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ഡ​ൽ​ഹി​യി​ലെ പ്ര​ത്യേ​ക പ്ര​തി​നി​ധി പ്ര​ഫ.​കെ.​വി. തോ​മ​സി​നെ അ​റി​യി​ച്ചു.


വ​യ​നാ​ട് ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​വ​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​ക്ക് കേ​ര​ള സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് റി​സ​ർ​വ് ബാ​ങ്ക് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മു​ഖ്യ​മ​ന്ത്രി ചെ​യ​ർ​മാ​നാ​യ സം​സ്ഥാ​ന ബാ​ങ്ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ബാ​ങ്കു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​മെ​ന്നും റി​സ​ർ​വ് ബാ​ങ്ക് അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.