ലൈംഗിക അതിക്രമക്കേസ്; ഒത്തുതീർപ്പിനു തടയിട്ട് സുപ്രീംകോടതി
ലൈംഗിക അതിക്രമക്കേസ്; ഒത്തുതീർപ്പിനു തടയിട്ട് സുപ്രീംകോടതി
Friday, November 8, 2024 12:32 AM IST
ന്യൂ​ഡ​ൽ​ഹി: ഒ​ത്തു​തീ​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​നത്തി​ൽ പോ​ക്സോ, ലൈം​ഗി​ക അ​തി​ക്ര​മ കേ​സു​ക​ൾ റ​ദ്ദാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​ക്കു​ നേരേ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന് ഒ​ത്തു​തീ​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​ള​വു ന​ൽ​കി​യ രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി.

എ​ഫ്ഐ​ആ​റും ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളും നി​യ​മാ​നു​സൃ​ത​മാ​യി തു​ട​രാ​നും ജ​സ്റ്റീ​സു​മാ​രാ​യ സി.​ടി. ര​വി​കു​മാ​ർ, പി.​വി. സ​ഞ്ജ​യ് കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു. ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ലെ (സി​ആ​ർ​പി​സി) 482 പ്ര​കാ​രം ഒ​രു ഹൈ​ക്കോ​ട​തി​ക്ക് പ്ര​തി​യും അ​തി​ജീ​വി​ത​യും ത​മ്മി​ലു​ള്ള ഒ​ത്തു​തീ​ർ​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലൈം​ഗി​ക പീ​ഡ​ന​ക്കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​മോ​യെ​ന്ന വി​ഷ​യ​മാ​യി​രു​ന്നു സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ച​ത്.

2022ൽ ​രാ​ജ​സ്ഥാ​നി​ലെ ഗം​ഗാ​പു​ർ ന​ഗ​ര​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നെ​തി​രേ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍കു​ട്ടി ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ക്സോ, എ​സ്‌​സി​ എ​സ്ടി നി​യ​മം എ​ന്നി​വ​പ്ര​കാ​രം പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ക്കു​ക​യും എ​ഫ്ഐ​ആ​ർ ഇ​ടു​ക​യും ചെ​യ്തു.


പെ​ണ്‍കു​ട്ടി​യു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ പെ​ണ്‍കു​ട്ടി​യു​ടെ പി​താ​വും പ്ര​തി​യും ത​മ്മി​ൽ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കു​ക​യും കേ​സ് റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ചാ​ര​ണ​ക്കോ​ട​തി ഇ​തു നി​ര​സി​ക്കു​ക​യും പിന്നീട്‌ ഹൈ​ക്കോ​ട​തി കേ​സ് റ​ദ്ദാ​ക്കാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ മൂ​ന്നാം ക​ക്ഷി​യാ​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ റാം​ജി ലാ​ൽ ബൈ​ർ​വ​യാ​ണു സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

2022 സെ​പ്റ്റം​ബ​റി​ൽ കേ​സ് പ​രി​ഗ​ണി​ച്ച അ​ന്ന​ത്തെ ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​തി​ന്‍റെ​യും ജ​സ്റ്റീ​സ് ജെ.​ബി. പ​ർ​ദി​വാ​ല​യു​ടെ​യും ബെ​ഞ്ച് കേ​സി​ൽ കോ​ട​തി​യെ സ​ഹാ​യി​ക്കാ​ൻ അ​മി​ക്ക​സ് ക്യൂ​റി​യെ നി​യ​മി​ച്ചി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ​കൂ​ടി റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ത്തി​ലാ​ണു സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ വി​ധി പ്ര​സ്താ​വി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.