സർക്കാർ നിയമനം; മാനദണ്ഡങ്ങളിൽ മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി
സർക്കാർ നിയമനം; മാനദണ്ഡങ്ങളിൽ  മാറ്റം വരുത്തരുതെന്ന് സുപ്രീംകോടതി
Friday, November 8, 2024 12:32 AM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​ർ ജോ​ലി​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ച​തി​നു​ശേ​ഷം മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്നു സു​പ്രീം​കോ​ട​തി.

അ​പേ​ക്ഷ​ക​ൾ വി​ളി​ക്കു​ന്ന​തി​ലൂ​ടെ നി​യ​മ​നം ആ​രം​ഭി​ക്കു​ക​യും ഒ​ഴി​വു​ക​ൾ നി​ക​ത്തു​ന്ന​തി​ലൂ​ടെ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നി​ട​യി​ൽ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​ൻ പാ​ടി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വി​ധി​ച്ചു.

സ​ർ​ക്കാ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡം പ്ര​ക്രി​യ ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മോ അ​തി​ന്‍റെ മ​ധ്യ​ത്തി​ലോ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു മാ​റ്റാ​ൻ സാ​ധി​ക്കു​മോ എ​ന്ന കാ​ര്യ​മാ​യി​രു​ന്നു ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ച് പ​രി​ശോ​ധി​ച്ച​ത്. എ​ന്നാ​ൽ ഗെ​യിം ആ​രം​ഭി​ക്കു​ന്ന​തി​നു​മു​ന്പ് അ​തി​ന്‍റെ നി​യ​മ​ങ്ങ​ൾ നി​ശ്ച​യി​ക്ക​ണ​മെ​ന്നും ഇ​ട​യ്ക്കു മാ​റ്റാ​ൻ പാ​ടി​ല്ലെ​ന്നും പ്ര​തീ​കാ​ത്മ​ക​മാ​യി കോ​ട​തി വ്യ​ക്ത​മാ​ക്കി.

നി​യ​മ​ന​ച്ച​ട്ട​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ക​രു​തെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. നി​യ​മ​ന​പ്ര​ക്രി​യ​യു​ടെ നി​യ​മ​ങ്ങ​ൾ പാ​തി​വ​ഴി​യി​ൽ മാ​റ്റാ​ൻ ക​ഴി​യി​ല്ലെ​ന്ന 2008 ലെ ​കെ. മ​ഞ്ജു​ശ്രീ വേഴ്‌സസ്‌, ആ​ന്ധ്രാ​പ്ര​ദേ​ശ് കേ​സി​ലെ സു​പ്രീം​കോ​ട​തി​യു​ടെ മു​ൻ വി​ധി​യി​ൽ ഭ​ര​ണ​ഘ​ട​നാ​ബെ​ഞ്ച് ഉ​റ​ച്ചു നി​ന്നു.


രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി​യി​ലെ ട്രാ​ൻ​സി​ലേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണു കേ​സി​നാ​സ്പ​ദം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് എ​ഴു​ത്തു​പ​രീ​ക്ഷ​യും വ്യ​ക്തി​ഗ​ത അ​ഭി​മു​ഖ​വു​മാ​യി​രു​ന്നു മാ​ന​ദ​ണ്ഡം. എ​ന്നാ​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ 75 ശ​ത​മാ​നം മാ​ർ​ക്ക് വേ​ണ​മെ​ന്ന മാ​ന​ദ​ണ്ഡം പി​ന്നീ​ടാ​ണു പു​റ​പ്പെ​ടു​വി​ച്ച​ത്.

പ​രീ​ക്ഷ​യി​ൽ മൂ​ന്നു​പേ​രെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തോ​ടെ ബാ​ക്കി​യു​ള്ള​വ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കോ​ട​തി​വി​ധി എ​തി​രാ​യ​തോ​ടെ വി​ഷ​യം സു​പ്രീം​കോ​ട​തി​ക്കു മു​ന്നി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്പോ​ൾ മാ​ർ​ക്കി​ന്‍റെ മാ​ന​ദ​ണ്ഡം വ്യ​ക്ത​മാ​ക്കി​യി​രു​ന്നി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.