പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പിഎം വിദ്യാലക്ഷ്മി പദ്ധതിക്ക്  കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
Thursday, November 7, 2024 2:02 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 22 ല​ക്ഷ​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി​ക്ക് കേ​ന്ദ്ര മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി. രാ​ജ്യ​ത്തെ 860 ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന, സാ​ന്പ​ത്തി​ക​ഞെ​രു​ക്കം അ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യം വ​ച്ചു​ള്ള​താ​ണ് പ​ദ്ധ​തി.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ​ടി​ല്ലാ​ത്ത​തും ഗ്യാ​ര​ന്‍റ​ർ ആ​വ​ശ്യ​മി​ല്ലാ​ത്ത​തു​മാ​യ വി​ദ്യാ​ഭ്യാ​സ ലോ​ണു​ക​ൾ പ​ദ്ധ​തി വ​ഴി ല​ഭി​ക്കും. ബാ​ങ്കു​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന​തി​നാ​യി 7.5 ല​ക്ഷം വ​രെ​യു​ള്ള വാ​യ്പാ​ത്തു​ക​ക​ൾ​ക്ക് 75 ശ​ത​മാ​നം ക്രെ​ഡി​റ്റ് ഗാര​ന്‍റി കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കും.

സു​താ​ര്യ​വും എ​ളു​പ്പ​വു​മാ​യ രീ​തി​യി​ൽ "PM Vidyalakshmi' പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍ലൈ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ണി​ന് അ​പേ​ക്ഷി​ക്കാം. പ​ദ്ധ​തി​ക്കാ​യി 2024-25 മു​ത​ൽ 2030-31 വ​രെ 3,600 കോ​ടി രൂ​പ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​ത്തി​ന് ലോ​ണ്‍ ആ​വ​ശ്യ​മാ​ണെ​ങ്കി​ൽ പ​ദ്ധ​തി​ക്കാ​യി അ​പേ​ക്ഷി​ക്കാം. സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം നേ​ടി​യെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും തൊ​ഴി​ല​ധി​ഷ്ഠി​ത, സാ​ങ്കേ​തി​ക കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്കും മു​ൻ​ഗ​ണ​ന ല​ഭി​ക്കും.


4.5 ല​ക്ഷം കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നി​ല​വി​ൽ ല​ഭി​ക്കു​ന്ന പ​ലി​ശ​ര​ഹി​ത വാ​യ്പ ത​ന്നെ തു​ട​രും. എ​ട്ടു ല​ക്ഷം വ​രെ കു​ടും​ബ വാ​ർ​ഷി​ക​വ​രു​മാ​ന​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ത്തു ല​ക്ഷം വ​രെ​യു​ള്ള വാ​യ്പ​യ്ക്ക് മോ​റ​ട്ടോ​റി​യ​ത്തോ​ടു​കൂ​ടി മൂ​ന്നു ശ​ത​മാ​നം പ​ലി​ശ ഇ​ള​വ് ല​ഭി​ക്കും.

എ​ല്ലാ ​വ​ർ​ഷ​വും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് രാ​ജ്യ​ത്തെ നി​ല​വാ​ര​മു​ള്ള ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​റു​ണ്ട്. ഇ​വ​യി​ൽ ആ​ദ്യ 100 റാ​ങ്കു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ വാ​യ്പ ല​ഭ്യ​മാ​കും.

ഇ​തു​കൂ​ടാ​തെ സം​സ്ഥാ​ന​ത​ല​ത്തി​ൽ 101 മു​ത​ൽ 200 വ​രെ റാ​ങ്കി​ലെ​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​സ​ർ​ക്കാ​രി​നു കീ​ഴി​ലു​ള്ള എ​ല്ലാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​എം വി​ദ്യാ​ല​ക്ഷ്മി പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.