രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവ്
Wednesday, June 26, 2024 1:43 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കോ​​​​​ൺ​​​​​ഗ്ര​​​​​സ് നേ​​​​​താ​​​​​വ് രാ​​​​​ഹു​​​​​ൽ ​​​​​ഗാ​​​​​ന്ധി പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ നേ​​​​​താ​​​​​വാ​​​​​കും. ഇ​​​​​ന്ത്യ സ​​​​​ഖ്യ​​​​​ത്തി​​​​​ന്‍റെ യോ​​​​​ഗ​​​​​ത്തി​​​​​ലാ​​​​​ണു തീ​​​​​രു​​​​​മാ​​​​​ന​​​​​മെ​​​​​ന്ന് എ​​​​​ഐ​​​​​സി​​​​​സി ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി കെ.​​​​​സി. വേ​​​​​ണു​​​​​ഗോ​​​​​പാ​​​​​ൽ അ​​​​​റി​​​​​യി​​​​​ച്ചു.

രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി​​​യെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത കാ​​​ര്യം അ​​​റി​​​യി​​​ച്ച് ലോ​​ക്സ​​ഭാ പ്രോട്ടെം സ്പീ​​​ക്ക​​​ർ​ ഭ​​ർ​​തൃ​​ഹ​​രി മ​​ഹ്താ​​ബി​​നു കോ​​ൺ​​ഗ്ര​​സ് പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി ചെ​​യ​​ർ​​പേ​​ഴ്സ​​ൺ സോ​​​ണി​​​യ ​​​ഗാ​​​ന്ധി ക​​​ത്തെ​​​ഴു​​​തി.

2014, 2019 ലോ​​​​​ക്സ​​​​​ഭ​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ നേ​​​​​താ​​​​​വു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ലോ​​​​​ക്സ​​​​​ഭ​​​​​യി​​​​​ലെ ആ​​​​​കെ അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ത്തു ശ​​​​​ത​​​​​മാ​​​​​നം(​​​​​കു​​​​​റ​​​​​ഞ്ഞ​​​​​ത് 55 അം​​​​​ഗ​​​​​ങ്ങ​​​​​ൾ) ല​​​​​ഭി​​​​​ക്കു​​​​​ന്ന ക​​​​​ക്ഷി​​​​​ക്കാ​​​​​ണ് പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​നേ​​​​​താ​​​​​വ്സ്ഥാ​​​​​നം ല​​​​​ഭി​​​​​ക്കു​​​​​ക.


കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് 2014ൽ 44​​​​​ഉം 2019ൽ 52​​​​​ഉം സീ​​​​​റ്റാ​​​​​ണു ല​​​​​ഭി​​​​​ച്ച​​​​​ത്. ഇ​​ത്ത​​വ​​ണ കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന് 100 അം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ണ്ട്.ഇ​​​​​ത്ത​​​​​വ​​​​​ണ റാ​​​​​യ്ബ​​​​​റേ​​​​​ലി, വ​​​​​യ​​​​​നാ​​​​​ട് മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ട രാ​​​​​ഹു​​​​​ൽ​​​​​ഗാ​​​​​ന്ധി റാ​​​​​യ്ബ​​​​​റേ​​​​​ലി നി​​​​​ല​​​​​നി​​​​​ർ​​​​​ത്തി.

അ​​​​​ഞ്ചാം ത​​​​​വ​​​​​ണ​​​​​യാ​​​​​ണ് രാ​​​​​ഹു​​​​​ൽ ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ​​​​​ത്. 2004ൽ ​​​​​അ​​​​​മേ​​​​​ഠി​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് ആ​​​​​ദ്യ​​​​​മാ​​​​​യി ലോ​​​​​ക്സ​​​​​ഭാം​​​​​ഗ​​​​​മാ​​​​​യ രാ​​​​​ഹു​​​​​ൽ​​​​​ 2009ലും2014 ലും അ​​​​​മേ​​​​​ഠി​​​​​യി​​​​​ൽ വി​​​​​ജ​​​​​യം ആ​​​​​വ​​​​​ർ​​​​​ത്തി​​​​​ച്ചു. 2019ൽ ​​​​​അ​​​​​മേ​​​​​ഠി​​​​​യി​​​​​ലും വ​​​​​യ​​​​​നാ​​​​​ട്ടി​​​​​ലും മ​​​​​ത്സ​​​​​രി​​​​​ച്ച രാ​​​​​ഹു​​​​​ൽ അ​​​​​മേ​​​​​ഠി​​​​​യി​​​​​ൽ തോ​​​​​റ്റു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.