നീറ്റ് ക്രമക്കേട്: അ​​​​ധ്യാ​​​​പ​​​​ക​​​​നെ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു
നീറ്റ് ക്രമക്കേട്:  അ​​​​ധ്യാ​​​​പ​​​​ക​​​​നെ  ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു
Wednesday, June 26, 2024 1:43 AM IST
ലാ​​​​ത്തൂ​​​​ർ: മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ (നീ​​​​റ്റ്) ക്ര​​​​മ​​​​ക്കേ​​​​ടു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ ജി​​​​ല്ലാ പ​​​​രി​​​​ഷ​​​​ത് സ്കൂ​​​​ൾ അ​​​​ധ്യാ​​​​പ​​​​ക​​​​ൻ സ​​​​ഞ്ജ​​​​യ് ജാ​​​​ദ​​​​വി​​​​നെ മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ട​​​​തി അ​​​​ടു​​​​ത്ത​​​​മാ​​​​സം ര​​​​ണ്ടു​​​​വ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു.

ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ചോ​​​​ദ്യം​​​​ചെ​​​​യ്യ​​​​ലി​​​​നു​​​​ശേ​​​​ഷം വി​​​​ട്ട​​​​യ​​​​ച്ച ജാ​​​​ദ​​​​വി​​​​നെ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​യാ​​​​ണു ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്ത​​​​ത്. കേ​​​​സി​​​​ൽ നേ​​​​ര​​​​ത്തെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​ർ ജ​​​​ലീ​​​​ൽ ഖാ​​​​ൻ ഉ​​​​മ​​​​ർ ഖാ​​​​ൻ പ​​​​ത്താ​​​​നെ​​​​യും അ​​​​ടു​​​​ത്ത​​​​മാ​​​​സം ര​​​​ണ്ടു​​​​വ​​​​രെ പോ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ വി​​​​ട്ടു​​​​ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.