നഡ്ഡ രാജ്യസഭാ നേതാവ്
നഡ്ഡ രാജ്യസഭാ നേതാവ്
Tuesday, June 25, 2024 1:23 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ, രാ​​​സ​​​വ​​​ളം വ​​​കു​​​പ്പ് മ​​​ന്ത്രി​​​യും ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ജ​​​ഗ​​​ത് പ്ര​​​കാ​​​ശ് ന​​​ഡ്ഡ​​​യെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ സ​​​ഭാ​​​നേ​​​താ​​​വാ​​​യി നി​​​യ​​​മി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ നേ​​​താ​​​വാ​​​യി​​​രു​​​ന്ന കേ​​​ന്ദ്ര​​​മ​​​ന്ത്രി പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യ​​​തോ​​​ടെ​​​യാ​​​ണ് ജെ.​​​പി. ന​​​ഡ്ഡ​​​യു​​​ടെ നി​​​യ​​​മ​​​നം.

കോ​​​ണ്‍ഗ്ര​​​സ് ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​നാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ​​​യാ​​​ണ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്. ഇ​​​തോ​​​ടെ ര​​​ണ്ടു പ്ര​​​ധാ​​​ന ദേ​​​ശീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ളു​​​ടെ ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​ർ ഒ​​​രേ​​​സ​​​മ​​​യം രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ നേ​​​താ​​​വും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ അ​​​പൂ​​​ർ​​​വ​​​ത​​​യും കൈ​​​വ​​​ന്നു.


ബി​​​ജെ​​​പി പ്ര​​​സി​​​ഡ​​​ന്‍റ് പ​​​ദ​​​വി ആ​​​റു മാ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഒ​​​ഴി​​​യു​​​മെ​​​ങ്കി​​​ലും അ​​​തു​​​വ​​​രെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും സ​​​ർ​​​ക്കാ​​​രി​​​ലെ​​​യും പാ​​​ർ​​​ട്ടി​​​യി​​​ലെ​​​യും ചു​​​മ​​​ത​​​ല​​​ക​​​ളാ​​​കും ന​​​ഡ്ഡ​​​യ്ക്കു​​​ള്ള​​​ത്.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യാ​​​ണ് ലോ​​​ക്സ​​​ഭ​​​യു​​​ടെ നേ​​​താ​​​വ്. ലോ​​​ക്സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​​സ്ഥാ​​​നം രാ​​​ഹു​​​ൽ ഏ​​​റ്റെ​​​ടു​​​ത്താ​​​ൽ മോ​​​ദി​​​യും രാ​​​ഹു​​​ലും ത​​​മ്മി​​​ൽ വാ​​​ക്പോ​​​രി​​​ന് ക​​​ള​​​മൊ​​​രു​​​ങ്ങും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.