ടോയി ട്രെയിനിൽനിന്നു തെറിച്ചുവീണ് കുട്ടി മരിച്ചു
ടോയി ട്രെയിനിൽനിന്നു തെറിച്ചുവീണ് കുട്ടി മരിച്ചു
Tuesday, June 25, 2024 1:23 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: ഓ​​​ടി​​​ക്കൊ​​​ണ്ടി​​​രു​​​ന്ന ടോ​​​യി ട്രെ​​​യി​​​നി​​​ൽ​​​നി​​​ന്നു വീ​​​ണ് പ​​​ത്തു​​​വ​​​യ​​​സു​​​കാ​​​ര​​​ന് ദാ​​​രു​​​ണാ​​​ന്ത്യം. എ​​​ലാ​​​ന്‍റെ മാ​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

നാ​​​ലു ബോ​​​ഗി​​​ക​​​ളു​​​ള്ള ട്രെ​​​യി​​​നി​​​ന്‍റെ പി​​​ൻ​​​ഭാ​​​ഗ​​​ത്താ​​​ണ് ബ​​​ലാ​​​ച്ചു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള ഷ​​​ഹ​​​ബാ​​​സും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും ഇ​​​രു​​​ന്ന​​​ത്. ട്രെ​​​യി​​​ൻ വേ​​​ഗം കു​​​റ​​​യ്ക്കാ​​​തെ വ​​​ള​​​വു​​​തി​​​രി​​​ച്ച​​​തോ​​​ടെ നാ​​​ലാ​​​മ​​​ത്തെ ബോ​​​ഗി വേ​​​ർ​​​പെ​​​ട്ടു. ഷെ​​​ഹ​​​ബാ​​​സ് തെ​​​റി​​​ച്ചു​​​പോ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ കു​​​ട്ടി​​​യെ ഉ​​​ട​​​ൻ​​​ത​​​ന്നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും മ​​​രി​​​ച്ചു. ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ നി​​​സാ​​​ര പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ട്ടു. ട്രെ​​​യി​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​പ്പി​​​ച്ച ജീ​​​വ​​​ന​​​ക്കാ​​​ര​​​നെ​​​തി​​​രേയും മാ​​​ൾ മാ​​​നേ​​​ജ​​​ർ​​​ക്കെ​​​തി​​​രേയും മ​​​നഃ​​​പൂ​​​ർ​​​വ​​​മ​​​ല്ലാ​​​ത്ത കൊ​​​ല​​​ക്കു​​​റ്റ​​​ത്തി​​​നു പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.