സോണിയയില്ലാത്ത സഭയിൽ ഒന്നാം നിരയിൽ രാഹുൽ
സോണിയയില്ലാത്ത സഭയിൽ  ഒന്നാം നിരയിൽ രാഹുൽ
Tuesday, June 25, 2024 1:23 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വും അ​മ്മ​യു​മാ​യ സോ​ണി​യ ഗാ​ന്ധി ഇ​ല്ലാ​ത്ത 18-ാം ലോ​ക്സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ ബെ​ഞ്ചി​ലെ മു​ൻ​നി​ര​യി​ൽ രാ​ഹു​ൽ ഗാ​ന്ധി. 17-ാം ലോ​ക്സ​ഭ​യി​ൽ സോ​ണി​യ ഗാ​ന്ധി​യും കോ​ണ്‍ഗ്ര​സ് ക​ക്ഷി നേ​താ​വ് അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യു​മാ​യി​രു​ന്നു മു​ൻ​നി​ര​യി​ൽ.

ഇ​ക്കു​റി പ്ര​തി​പ​ക്ഷ നേ​താ​വി​നെ തീ​രു​മാ​നി​ച്ചി​ല്ലെ​ങ്കി​ലും രാ​ഹു​ൽ മു​ൻ​നി​ര​യി​ൽ ഇ​രു​ന്നു. കോ​ണ്‍ഗ്ര​സ് അം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു​ശേ​ഷം രാ​ഹു​ൽ ഗാ​ന്ധി​യെ അ​ഭി​വാ​ദ്യം ചെ​യ്തു.


പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത് ഷാ​യും സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് എ​ത്തി​യ​പ്പോ​ൾ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ൾ ഭ​ര​ണ​ഘ​ട​ന ഉ​യ​ർ​ത്തി​പ്പി​ടി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.
രാ​ഹു​ൽ ഗാ​ന്ധി​ക്കൊ​പ്പം സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ്, ഡി​എം​കെ നേ​താ​വ് എ. ​രാ​ജ എ​ന്നി​വ​രും മ​റ്റു നേ​താ​ക്ക​ളും ഇ​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.