അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച
അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച
Tuesday, June 25, 2024 1:23 AM IST
അ​യോ​ധ്യ: ആ​റു മാ​സം മു​ന്പ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പ്രാ​ണ​പ്ര​തി​ഷ്ഠ ന​ട​ന്ന അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്ര​ത്തി​ൽ നി​ർ​മാ​ണ​പ്പി​ഴ​വ് മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ആ​ദ്യ മ​ഴ​യി​ൽ​ത്ത​ന്നെ ക്ഷേ​ത്ര​ത്തി​ലെ രാം ​ല​ല്ല​യു​ടെ വി​ഗ്ര​ഹ​മി​രി​ക്കു​ന്ന ശ്രീ​കോ​വി​ലി​നു മു​ക​ളി​ലെ സീ​ലിം​ഗി​ൽ​നി​ന്നു വെ​ള്ളം ചോ​ർ​ന്ന​താ​യി മു​ഖ്യ പൂ​ജാ​രി ആ​ചാ​ര്യ സ​ത്യേ​ന്ദ്ര ദാ​സ് പ​റ​ഞ്ഞു.

ഈ ​വി​ഷ​യ​ത്തി​ൽ പ്ര​ത്യേ​ക ശ്ര​ദ്ധ വേ​ണ​മെ​ന്നും എ​ന്താ​ണു സം​ഭ​വി​ച്ച​തെ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ അ​ദ്ദേ​ഹം, ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു വെ​ള്ളം പു​റ​ത്തേ​ക്കു​പോ​കാ​ൻ മാ​ർ​ഗ​മി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി.


മ​ഴ ശ​ക്ത​മാ​യാ​ൽ ക്ഷേ​ത്ര​ത്തി​ൽ പൂ​ജ ന​ട​ത്തു​ക അ​സാ​ധ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ക്ഷേ​ത്ര​ത്തി​നു മു​ക​ളി​ൽ​നി​ന്ന് മ​ഴ​വെ​ള്ളം ലീ​ക്ക് ചെ​യ്യു​ന്ന​താ​യി രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ നൃ​പേ​ന്ദ്ര മി​ശ്ര​യും പ​റ​ഞ്ഞു. അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.