Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Play Audio
യുജിസി ചട്ടഭേദഗതി ഭരണഘടനാവിരുദ്ധം
Friday, January 31, 2025 12:00 AM IST
യുജിസി ചട്ടഭേദഗതി രാജ്യതാത്പര്യത്തിനു വിരുദ്ധമെങ്കിൽ അതു തിരുത്താനുള്ള വിവേകം കേന്ദ്രം ഭരിക്കുന്നവർ കാട്ടണം. അതിനവർ തയാറായില്ലെങ്കിൽ ശക്തമായി പ്രതികരിക്കാനുള്ള ബാധ്യത നമ്മളോരോരുത്തർക്കുമുണ്ട്.
യുജിസി ചട്ടഭേദഗതി രാജ്യമെങ്ങും വ്യാപകവും ഗൗരവപൂർണവുമായ ചർച്ചകൾക്കു വഴിയൊരുക്കിയിരിക്കുന്നു. രാജ്യത്തെ പൊതുവിദ്യാഭ്യാസത്തെ പൂർണമായും കൈയിലൊതുക്കാൻ, കേന്ദ്രം ഭരിക്കുന്നവരും അവരെ പിന്നിൽനിന്നു നിയന്ത്രിക്കുന്നവരും നടത്തുന്ന രാഷ്ട്രീയനീക്കമാണിതെന്നു വിശ്വസിക്കുന്നവരേറെ.
ന്യൂനപക്ഷവിരുദ്ധവും രാജ്യത്തിന്റെ ഫെഡറൽ സ്വഭാവത്തെ തകർക്കുന്നതുമാണ് ചട്ടഭേദഗതിയെന്ന വാദവും പ്രസക്തമാണ്. ഭരണഘടനയുടെ അന്തഃസത്തയെ നിരാകരിക്കുന്നതാണ് ചട്ടഭേദഗതിയെന്നാണ് ആരോപണം.
ജനുവരി ആറിനാണ് യുജിസി റെഗുലേഷൻസ്-2025 (Minimum Qualifications for Appointment and Promotion of Teachers and Academic Staff in Universities and Colleges and Measures for the Maintenance of Standards in Higher Education) എന്ന നിയമത്തിന്റെ കരട് പുറത്തുവന്നത്.
ഉന്നതവിദ്യാഭ്യാസമേഖലയെ സമൂലം നവീകരിക്കാനും ചലനാത്മകമാക്കാനുമുദ്ദേശിച്ചുള്ളതാണ് ചട്ടഭേദഗതിയെന്നാണ് ഇതു പ്രഖ്യാപിച്ച വാർത്താസമ്മേളനത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പറഞ്ഞത്. അക്കാദമിക മികവ് ഉറപ്പുവരുത്താനും അധ്യാപകരെയും അക്കാദമിക് ജീവനക്കാരെയും ശക്തീകരിക്കാനും ചട്ടഭേദഗതി വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, എല്ലാ രംഗത്തുനിന്നും ശക്തമായ എതിർപ്പാണു ചട്ടഭേദഗതിക്കുനേരേ ഉണ്ടായത്. ബിജെപി വിരുദ്ധ സംസ്ഥാന സർക്കാരുകളാണ് ആദ്യം രംഗത്തു വന്നത്. ചട്ടഭേദഗതിക്കെതിരേ നിയമസഭയിൽ പ്രമേയം പാസാക്കിയാണ് കേരളവും തമിഴ്നാടും ശക്തമായി പ്രതികരിച്ചത്. കേരള നിയമസഭ ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്.
ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്കു വർധിക്കുന്ന സാഹചര്യം നിലനിൽക്കെ ഈ രംഗത്ത് പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിന് ആരും എതിരല്ല. അടിയന്തരപ്രാധാന്യത്തോടെ അതു ചെയ്യേണ്ടതാണുതാനും. എന്നാൽ, അതിനുവേണ്ടി ഏതു ചട്ടവും നിയമവും കൊണ്ടുവരുന്പോഴും രാജ്യത്തു നിലനിൽക്കുന്ന സംവിധാനങ്ങളെ മാനിച്ചേ തീരൂ.
അക്കാദമിക് നിലവാരം നിലനിർത്തുക, സർവകലാശാലാ വിദ്യാഭ്യാസം ഏകോപിപ്പിക്കുക, അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുക തുടങ്ങിയവയാണ് യുജിസിയുടെ ചുമതല. അതേസമയം, ഭരണനിയന്ത്രണം യുജിസിയുടെ പണിയല്ലെന്ന് 1956ലെ യുജിസി നിയമം വ്യക്തമായി പറയുന്നുണ്ട്.
ഫെഡറൽ സംവിധാനത്തിൽ, കൺകറന്റ് (സംയുക്ത) ലിസ്റ്റിലുള്ള വിദ്യാഭ്യാസത്തെ അട്ടിമറിക്കാനുള്ള ഏതു നിയമനിർമാണവും വിനാശകരമാകും. ഈ ചട്ടഭേദഗതിയാകട്ടെ അതാണ് കൃത്യമായി ചെയ്യുന്നതും. ഇതിനു പുറമെയാണ് ന്യൂനപക്ഷവിരുദ്ധതയും അധികാരകേന്ദ്രീകരണവും.
വൈസ് ചാൻസലർ, പ്രിൻസിപ്പൽ നിയമനം മുതൽ സാധാരണ ജീവനക്കാരുടെ നിയമനം വരെയുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. പാഠ്യേതരചുമതലകളെ കരടുചട്ടം പാടേ അവഗണിക്കുകയാണ്. വിദ്യാഭ്യാസം സംയുക്ത ലിസ്റ്റിലായതിനാൽ ഗുണമേന്മയുടെ കാര്യത്തിൽ കേന്ദ്രസർക്കാരിനെപ്പോലെ സംസ്ഥാന സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ട്.
അല്ലെങ്കിൽ അത് ഫെഡറൽ തത്വങ്ങൾക്കു വിരുദ്ധമാകും. പുതിയ കരട് ചട്ടമനുസരിച്ച് സംസ്ഥാനങ്ങൾക്കു ശന്പളം കൊടുക്കുന്ന പണിയേ ഉണ്ടാകൂ. ഭരണഘടന ന്യൂനപക്ഷങ്ങൾക്കു നൽകുന്ന അവകാശങ്ങളുടെ മേലുള്ള അതിക്രമമാണ് കരടുരേഖയെന്നാണ് മറ്റൊരാക്ഷേപം.
2018ലെ നിയമത്തിലെ ഗുണകരമായ പല നിബന്ധനകളും ഇപ്പോൾ എടുത്തുകളഞ്ഞിരിക്കുകയാണ്. പുതിയ കരടുചട്ടത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ഭീഷണികൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് സീറോ മലബാർ സഭയുടെ ഉന്നതവിദ്യാഭ്യാസത്തിനായുള്ള സിനഡൽ കമ്മീഷൻ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇതുസംബന്ധിച്ച ആശങ്കകളും നിർദേശങ്ങളും യുജിസിയെ അറിയിക്കുമെന്നും വിദ്യാഭ്യാസ അവകാശങ്ങൾ സംരക്ഷിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നിലപാടുകൾക്കു പിന്തുണ നൽകുമെന്നും കമ്മീഷൻ വ്യക്തമാക്കി.
സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാനങ്ങൾക്ക് യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണ് വരാൻ പോകുന്നത്. കേന്ദ്രസർക്കാരിനു ബോധിച്ചയാൾ മാത്രം വിസിയാകുന്ന തരത്തിലാണ് ചട്ടഭേദഗതി.
അതുപോലെ, വിദ്യാഭ്യാസത്തിനു പുറമെ മറ്റു രംഗങ്ങളിലുള്ളവർക്കും വിസിമാരാകാൻ അവസരമുണ്ട്. ഇതുവഴി കോർപറേറ്റ് താത്പര്യങ്ങൾക്കും വ്യക്തിതാത്പര്യങ്ങൾക്കുമാകും മുൻഗണന. എല്ലാം കൈയടക്കാൻ ശ്രമിക്കുന്ന ഏകാധിപത്യ പ്രവണതയാണിത്.
ജനാധിപത്യം നിലവിലുള്ള രാജ്യത്ത് സുപ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചയും അതു മാനിച്ചുള്ള തീരുമാനങ്ങളും അനിവാര്യമാണ്. അല്ലെങ്കിൽ മസ്തിഷ്കപ്രക്ഷാളനം വഴി പ്രത്യയശാസ്ത്രങ്ങൾക്ക് അടിമകളാക്കുന്ന ഫാസിസ്റ്റ് കെണിയിലാകും നമ്മൾ അകപ്പെടുക.
“ചർച്ച അനുവദിക്കാത്ത ഭരണസംവിധാനം മാറിയേ തീരൂ” എന്ന് വിഖ്യാത ബ്രസീലിയൻ വിദ്യാഭ്യാസ ചിന്തകനായ പൗലോ ഫ്രെയർ പറഞ്ഞത് എക്കാലത്തും പ്രസക്തമാണ്. “വിദ്യാഭ്യാസംകൊണ്ട് കളിച്ച് ഭാവിതലമുറകളെ തകർക്കരുത്”എന്ന് ഭാരതീയ ചിന്തകനായ ഡോ. എസ്. രാധാകൃഷ്ണനും പറഞ്ഞിട്ടുണ്ട്.
ഭരിക്കുന്നവരുടെ ഒളിയജൻഡകൾ തിരിച്ചറിഞ്ഞ് യഥാസമയം പ്രതികരിക്കുകയും അതനുസരിച്ച് തിരുത്തുകയും ചെയ്യുന്നതാണ് ശരിയായ ജനാധിപത്യരീതി. യുജിസി ചട്ടഭേദഗതി രാജ്യതാത്പര്യത്തിനു വിരുദ്ധമെങ്കിൽ അതു തിരുത്താനുള്ള വിവേകം കേന്ദ്രം ഭരിക്കുന്നവർ കാട്ടണം. അതിനവർ തയാറായില്ലെങ്കിൽ ശക്തമായി പ്രതികരിക്കാനുള്ള ബാധ്യത നമ്മളോരോരുത്തർക്കുമുണ്ട്.
ഗാന്ധിജിയിലാണ് ഇന്ത്യ, ഗോഡ്സെയിൽ അല്ല
നരഭോജി നിയമത്തിന്റെ കാവൽക്കാരിവർ
എഴുത്തുകാർ മാറി നിൽക്കണം
അസ്ഥാനത്തെ ആലിനു പിന്നിൽ ഒളിക്കുന്നവരോട്
പ്രതിപക്ഷത്തിരിക്കാനോ മുഖ്യമന്ത്രിമത്സരം?
കൊല്ലപ്പെടരുത്, വിദ്യാഭ്യാസരംഗം
ഒടിച്ച പേനകൾ താഴെ വയ്ക്കുക
പലസ്തീനിൽ തീവ്രവാദമാണു തടസം
ട്രംപാണ് പ്രസിഡന്റ്; തന്ത്രം മാറ്റേണ്ടിവരും
വിചാരധാരകൾ മറനീക്കുന്പോൾ
മാനംമുട്ടെ അഭിമാനം
ലോസ് ആഞ്ചലസ്:പൊള്ളുന്ന യാഥാർഥ്യം
അടിമച്ചന്തകൾ ഇനി തുറക്കരുത്
റേഷൻകടയിൽ ഇതാണവസ്ഥ
പ്രസ്താവന നിർത്തി നെല്ലിന്റെ വില കൊടുക്ക്
തിരുവനന്തപുരത്തെ കലയും റാഞ്ചിയിലെ കരുത്തും
ഒരു ദൈവം തന്ന ശബ്ദമേ വിട
സമൂഹമാധ്യമങ്ങളിലെ കൂട്ടമാനഭംഗങ്ങൾ
ജനാധിപത്യത്തിലെ നിശബ്ദ അട്ടിമറി
വിഷപ്പുകയും വിവരക്കേടും
ഗാന്ധിജിയിലാണ് ഇന്ത്യ, ഗോഡ്സെയിൽ അല്ല
നരഭോജി നിയമത്തിന്റെ കാവൽക്കാരിവർ
എഴുത്തുകാർ മാറി നിൽക്കണം
അസ്ഥാനത്തെ ആലിനു പിന്നിൽ ഒളിക്കുന്നവരോട്
പ്രതിപക്ഷത്തിരിക്കാനോ മുഖ്യമന്ത്രിമത്സരം?
കൊല്ലപ്പെടരുത്, വിദ്യാഭ്യാസരംഗം
ഒടിച്ച പേനകൾ താഴെ വയ്ക്കുക
പലസ്തീനിൽ തീവ്രവാദമാണു തടസം
ട്രംപാണ് പ്രസിഡന്റ്; തന്ത്രം മാറ്റേണ്ടിവരും
വിചാരധാരകൾ മറനീക്കുന്പോൾ
മാനംമുട്ടെ അഭിമാനം
ലോസ് ആഞ്ചലസ്:പൊള്ളുന്ന യാഥാർഥ്യം
അടിമച്ചന്തകൾ ഇനി തുറക്കരുത്
റേഷൻകടയിൽ ഇതാണവസ്ഥ
പ്രസ്താവന നിർത്തി നെല്ലിന്റെ വില കൊടുക്ക്
തിരുവനന്തപുരത്തെ കലയും റാഞ്ചിയിലെ കരുത്തും
ഒരു ദൈവം തന്ന ശബ്ദമേ വിട
സമൂഹമാധ്യമങ്ങളിലെ കൂട്ടമാനഭംഗങ്ങൾ
ജനാധിപത്യത്തിലെ നിശബ്ദ അട്ടിമറി
വിഷപ്പുകയും വിവരക്കേടും
Latest News
വരുന്നു... റെയിൽ കോച്ച് റസ്റ്ററന്റുകൾ
"നവകേരള' വീണ്ടും കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
മറയൂരിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
ഡൽഹിയിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി; ഏഴ് എംഎൽഎമാർ പാർട്ടി വിട്ടു
പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനയെ പരിഹസിച്ച സോണിയാ ഗാന്ധിക്കെതിരെ രാഷ്ട്രപതി ഭവൻ
Latest News
വരുന്നു... റെയിൽ കോച്ച് റസ്റ്ററന്റുകൾ
"നവകേരള' വീണ്ടും കട്ടപ്പുറത്ത്; അറ്റകുറ്റപ്പണിക്കായി ബസ് ബംഗളൂരുവിൽ
മറയൂരിൽ വയോധികനെ കൊലപ്പെടുത്തിയ കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
ഡൽഹിയിൽ ആംആദ്മിക്ക് കനത്ത തിരിച്ചടി; ഏഴ് എംഎൽഎമാർ പാർട്ടി വിട്ടു
പാർലമെന്റിലെ രാഷ്ട്രപതിയുടെ അഭിസംബോധനയെ പരിഹസിച്ച സോണിയാ ഗാന്ധിക്കെതിരെ രാഷ്ട്രപതി ഭവൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top