ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ കു​പ്‌​വാ​ര​യി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്ക് സ​മീ​പം പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ. ഏ​റ്റു​മു​ട്ട​ലി​ല്‍ പ​ങ്കെ​ടു​ത്ത സു​ര​ക്ഷാ സൈ​നി​ക​രി​ല്‍ ഒ​രാ​ള്‍ വീ​ര​മൃ​ത്യു വ​രി​ച്ചു.

മേ​ജ​ര്‍ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന​ട​ക്കം നാ​ല് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കു​ണ്ട്. ഇ​ന്ന് രാ​വി​ലെ​യാ​ണ് നി​യ​ന്ത്ര​ണ​രേ​ഖ​യോ​ട് ചേ​ര്‍​ന്നു​ള്ള പ്ര​ദേ​ശ​ത്ത് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പാ​ക്കി​സ്ഥാ​ന്‍ ബോ​ര്‍​ഡ​ര്‍ ആ​ക്ഷ​ന്‍ ടീ​മാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ളെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് അ​മ്പ​തോ​ളം ഭീ​ക​ര​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടെ​ന്നും തി​ര​ച്ചി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും സൈ​ന്യം നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഭീ​ക​ര​രു​മാ​യി ചേ​ര്‍​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ന്ന പാ​ക് സൈ​ന്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി.