ആ​ല​പ്പു​ഴ: നെ​ഹ്റു​ട്രോ​ഫി ജ​ല​മേ​ള​യു​ടെ ഭാ​ഗ്യ​ചി​ഹ്നം സി​നി​മാ​താ​രം കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. ക​ളി​വ​ള്ളം തു​ഴ​യു​ന്ന നീ​ല​പ്പൊ​ന്മാ​നാ​ണ് 70-ാമ​ത് നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ്യ​ചി​ഹ്നം. ഓ​ഗ​സ്റ്റ് 10നാ​ണ് ഇ​ത്ത​വ​ണ​ത്തെ ജ​ല​മേ​ള.



പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി കെ.​വി.​ബി​ജി​മോ​ളാ​ണ് ഭാ​ഗ്യ​ചി​ഹ്നം ത​യാ​റാ​ക്കി​യ​ത്. നെ​ഹ്റു​ട്രോ​ഫി ഭാ​ഗ്യ​ചി​ഹ്ന മ​ത്സ​ര വി​ജ​യി ഒ​രു വ​നി​ത​യാ​കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ് എ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ക്കു​റി​യു​ണ്ട്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 212 എ​ന്‍​ട്രി​ക​ളി​ല്‍ നി​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്.

മാ​വേ​ലി​ക്ക​ര രാ​ജാ​ര​വി​വ​ര്‍​മ്മ കോ​ള​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സ് അ​ധ്യാ​പ​ക​രാ​യ വി.​ജെ.​റോ​ബ​ര്‍​ട്ട്, വി.​ഡി.​ബി​നോ​യ്, ആ​ര്‍​ട്ടി​സ്റ്റ് വി​മ​ല്‍ റോ​യ് എ​ന്നി​വ​ര്‍ അ​ട​ങ്ങു​ന്ന പാ​ന​ലാ​ണ് ഭാ​ഗ്യ​ചി​ഹ്നം തെ​ര​ഞ്ഞെ​ടു​ത്ത​ത്.