അക്സർ പട്ടേൽ പൊരുതി; ഇന്ത്യ ഡി 164ന് പുറത്ത്
Thursday, September 5, 2024 7:38 PM IST
അനന്തപൂർ: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ഡി 164 റൺസിന് പുറത്ത്. ഇന്ത്യ സിയുടെ ബൗളിംഗ് ആക്രമണത്തെ പ്രതിരോധിക്കാനാവാതെ മുൻനിര ബാറ്റ്സ്മാൻമാർ കീഴടങ്ങിയതാണ് ടീമിന് തിരിച്ചടിയായത്.
86 റണ്‍സെടുത്ത അക്സര്‍ പട്ടേലാണ് ടോപ് സ്കോറർ. അഞ്ചു ബാറ്റ്സ്മാൻമാർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യ സിക്കായി വിജയകുമാര്‍ വൈശാഖ് മൂന്നും അന്‍ഷൂല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ സി നാലിന് 91 എന്ന നിലയിലാണ്. റിതുരാജ് ഗെയ്കവാദ് (5), സായ് സുദര്ശന് (7), ആര്യന് ജുയല്‍ (12), രജത് പടിധാര്‍ (13) എന്നിവർ നിരാശപ്പെടുത്തി.
ബാബ ഇന്ദ്രജിത് (15), അഭിഷേക് പോറല്‍ (32) എന്നിവരാണ് ക്രീസില്‍. അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.