താൻ വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ൽ ഇല്ലെന്ന് അർജുൻ രാധാകൃഷ്ണൻ; ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തു
താൻ വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ൽ ഇല്ലെന്ന് അർജുൻ രാധാകൃഷ്ണൻ; ക്രൈം​ബ്രാ​ഞ്ച് മൊ​ഴി​യെ​ടു​ത്തു
Friday, June 14, 2024 2:28 PM IST
തി​രു​വ​ന​ന്ത​പു​രം : എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​നെ​തി​രാ​യ ബാ​ര്‍ കോ​ഴ ആ​രോ​പ​ണ​ത്തി​ല്‍ ക്രൈം​ബ്രാ​ഞ്ച് സം​ഘം കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ അ​ര്‍​ജു​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ മൊ​ഴി​യെ​ടു​ത്തു.

ബാ​റു​ട​മ​ക​ളു​ടെ വാ​ട്സ്ആപ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​നാ​യി​രു​ന്നെ​ന്ന അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ വാ​ദം അ​ർ​ജു​ൻ നി​ഷേ​ധി​ച്ചു. വി​വാ​ദ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്തു​വ​ന്ന വാ​ട്‌​സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ താ​ന്‍ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. ത​ന്‍റെ ഭാ​ര്യാ​പി​താ​വി​ന് ബാ​ര്‍ ഉ​ണ്ടാ​യി​രു​ന്നെ​ന്നും അ​ർ​ജു​ൻ അ​ന്വേ​ഷ​ണ​സം​ഘ​ത്തോ​ട് പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​രം വെ​ള്ള​യ​മ്പ​ല​ത്തെ വീ​ട്ടി​ലെ​ത്തി​യാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം അ​ർ​ജു​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ‍​ഞ്ച് ഓ​ഫീ​സി​ൽ ഹാ​ജ​രാ​കാ​നാ​ണ് നേ​ര​ത്തേ അ​ര്‍​ജു​ന് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​ത്. ഇ​വി​ടെ എ​ത്താ​ൻ ക​ഴി​യി​ല്ല എ​ങ്കി​ൽ സൗ​ക​ര്യ​പ്ര​ദ​മാ​യ മ​റ്റൊ​രു സ്ഥ​ലം പ​റ​യ​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​കാം വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്ത​തെ​ന്നാ​ണ് സൂ​ച​ന.


മ​ദ്യ​ന​യ​ത്തി​ന് ഇ​ള​വ് വ​രു​ത്താ​ൻ കോ​ഴ​പ്പി​രി​വി​ന് ബാ​ർ ഹോ​ട്ട​ൽ അ​സോ​സി​യേ​ഷ​ൻ നേ​താ​വ് അ​നു​മോ​ൻ ശ​ബ്ദ​സ​ന്ദേ​ശം ഇ​ട്ട വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ അം​ഗ​മാ​ണെ​ന്നാ​ണ് ക്രൈം​ബ്രാ​ഞ്ച് വാ​ദം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നാ​ണ് അ​ർ​ജു​ന് നോ​ട്ടീ​സ് ന​ൽ​കി​യ​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.
Related News
<