ഡല്‍ഹി വിമാനത്താവളത്തില്‍ വൈദ്യുതി മുടങ്ങി
Monday, June 17, 2024 8:00 PM IST
ന്യൂഡല്‍ഹി : വൈദ്യുതി മുടങ്ങിയതോടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. രണ്ട് മിനിറ്റ് നേരമാണ് വൈദ്യുതി മുടങ്ങിയത്.
വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ചെക് ഇന്‍, ബോര്‍ഡിങ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിട്ടു. പവര്‍ ഗ്രിഡിലെ തകരാറെന്നാണ് പ്രാഥമിക നിഗമനം.
വൈദ്യുതി ബാക്ക്അപ്പിലേക്ക് മാറുന്നതിന് മുമ്പ് രണ്ട് മൂന്ന് മിനിറ്റ് നേരത്തേക്ക് തടസ്സം നീണ്ടുനിന്നു. ബോര്‍ഡിംഗ് ഗേറ്റുകളില്‍ ബാഗേജ് ലോഡിംഗ്, ഡിജിയാത്ര, എയര്‍ കണ്ടീഷനറുകള്‍ എന്നിവയെല്ലാം തടസപ്പെട്ടു.