തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി വ​യ​നാ​ട് മ​ണ്ഡ​ലം ഒ​ഴി​ഞ്ഞ​തി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​ന്‍. രാ​ഹു​ൽ വ​യ​നാ​ട്ടു​കാ​രെ വിഡ്​ഢി​ക​ളാ​ക്കി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​ത് കെ.​സു​രേ​ന്ദ്ര​നാ​യി​രു​ന്നു. രാ​ഹു​ലി​നെ പ​രി​ഹ​സി​ക്കു​ന്ന വീ​ഡി​യോ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. "ബൈ ​ബൈ, റ്റാ​റ്റ' എ​ന്ന് രാ​ഹു​ല്‍ പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് സു​രേ​ന്ദ്ര​ന്‍ പ​ങ്കു​വ​ച്ച​ത്.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​ടെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ലാ​ണ് റാ​യ്ബ​റേ​ലി നി​ല​നി​ര്‍​ത്തി വ​യ​നാ​ട് ഒ​ഴി​യു​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് രാ​ഹു​ല്‍ എ​ത്തു​ന്ന​ത്.