പുഴയിൽ ചാടിയ വയോധികനെ കാണാതായി
Monday, June 17, 2024 10:23 PM IST
ആലപ്പുഴ: ചെങ്ങന്നൂർ കല്ലിശേരി പഴയ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ വയോധികനെ കാണാതായി. ചാരുംമൂട് വേടരപ്ലാവ് സ്വദേശി കെ.രാജപ്പൻ (73) ആണ് പുഴയിൽ ചാടിയത്.
റോഡിലൂടെ നടന്നുവന്ന ഇദ്ദേഹം പാലത്തിന്റെ കൈവരിയിൽ കയറിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. ചാടുന്ന ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.
ഇദ്ദേഹത്തെ കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.