രാഹുൽ ഗാന്ധി വയനാട് ഒഴിയുമോ? ഖാര്‍ഗെയുടെ വീട്ടില്‍ നിര്‍ണായക യോഗം
Monday, June 17, 2024 5:25 PM IST
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്ന് തീരുമാനിക്കുന്നതിനായി പാർട്ടി അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയുടെ വസതിയില്‍ യോഗം ചേരുന്നു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടില്‍ നിന്നും റായ്ബറേലിയില്‍ നിന്നും വമ്പൻ ഭൂരിപക്ഷത്തിൽ രാഹുൽ വിജയിച്ചിരുന്നു. രാഹുല്‍ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ രാഹുലിന് വയനാട്ടില്‍ തുടരാന്‍ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വയനാട് രാഹുല്‍ ഒഴിഞ്ഞാല്‍ അവിടെ പ്രിയങ്ക മത്സരിക്കണമെന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
രാഹുൽ ഗാന്ധി ഏതു മണ്ഡലം നിലനിർത്തുമെന്നും ലോക്സഭാ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് തുടങ്ങിയ സുപ്രധാന കാര്യങ്ങളിലും തിങ്കളാഴ്ച രാത്രി തീരുമാനമുണ്ടാകുമെന്നാണ് സൂചന.
.