കൊച്ചിയില്‍ സ്വര്‍ണവേട്ട; മലപ്പുറം സ്വദേശി പിടിയില്‍
Tuesday, June 18, 2024 11:01 AM IST
കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ ഒരു കിലോ 350 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
റിയാദില്‍നിന്ന് എത്തിയ മലപ്പുറം സ്വദേശി നൗഷാദ് ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണെന്ന് കസ്റ്റംസ് അറിയിച്ചു. ബ്ലൂടൂത്ത് സ്പീക്കറിനിടയില്‍ അതിവിദഗ്ധമായി ഘടിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വര്‍ണം.