കേരള കോൺഗ്രസ് -എമ്മിനെ ജനം അംഗീകരിക്കുന്നില്ല: പി.ജെ.ജോസഫ്
Monday, June 17, 2024 7:19 PM IST
കോട്ടയം: ജോസ് കെ.മാണിയുടെ പാർട്ടിയെ ജനം അംഗീകരിക്കുന്നില്ലെന്നും അതിന്റെ തെളിവാണ് കോട്ടയത്തെ കേരള കോൺഗ്രസ് വിജയമെന്നും പാർട്ടി ചെയർമാൻ പി.ജെ.ജോസഫ്.
ലോക്സഭയിൽ നിർണായകമായ വിജയമാണ് ഉണ്ടായത്. ബി ജെപിയുടെ തൃശൂരിലെ വിജയം പ്രത്യേക സാഹചര്യത്തിലാണന്നും അക്കാര്യത്തെ കുറിച്ച് കോൺഗ്രസ് പ്രത്യേകം പഠിക്കുന്നുണ്ടെന്നും ജോസഫ് പറഞ്ഞു.
കേരള കോർൺഗ്രസിന്റെ ചിഹ്നമായി ഓട്ടോറിക്ഷ തന്നെ ആവശ്യപ്പെടുമെന്ന് ജോസഫ് വ്യക്തമാക്കി. സാധാരണക്കാരന്റെ വാഹനമായ ഓട്ടോറിക്ഷാ ചിഹ്നം എല്ലാവരും വേഗത്തിൽ ഉൾക്കൊണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.