ട്രോളിംഗ് നിരോധനം ലംഘിച്ച് മീൻപിടിത്തം; വള്ളങ്ങൾ പിടികൂടി
Tuesday, June 18, 2024 4:44 PM IST
കൊല്ലം: ട്രോളിംഗ് നിരോധനം ലംഘിച്ച് മീൻപിടിച്ച വള്ളങ്ങൾ ഫിഷറീസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. ചൊവ്വാഴ്ച മുതലപ്പൊഴി പാലത്തിനു സമീപം നടത്തിയ പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്.
ചിറയിൻകീഴ് അസിസ്റ്റന്റ് ഫിഷറിസ് എക്സ്റ്റൻഷൻ ഓഫീസർ വിഷ്ണു, കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥരായ അമൃത് ലാൽ തുടങ്ങിയവർ പരിശോധനയിക്കു നേതൃത്വം നൽകി.
അഞ്ച് തൊഴിലാളികളായിരുന്നു വള്ളങ്ങളിലുണ്ടായിരുന്നത്. വർക്കല ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മേൽ നടപടികൾ സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ പറഞ്ഞു.