പ​ത്ത​നം​തി​ട്ട: മ​ദ്യ​പി​ച്ച് സ്റ്റേ​ഷ​നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ പോ​ലീ​സു​കാ​ര​നെ​തി​രെ കേ​സെ​ടു​ത്തു. തി​രു​വ​ല്ല പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജ്‌​കു​മാ​റി​നെ​തി​രെ തി​രു​വ​ല്ല സി​ഐ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തി​നാ​യി​രു​ന്നു സം​ഭ​വം. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ആ​ശു​പ​ത്രി​യി​ൽ​വ​ച്ചും ഇ​യാ​ൾ ബ​ഹ​ളം ഉ​ണ്ടാ​ക്കി​യെ​ന്ന് എ​ഫ്ഐ​ആ​റി​ൽ പ​റ​യു​ന്നു. സം​ഭ​വ ദി​വ​സം രാ​ജ്‌​കു​മാ​റി​ന് സ്റ്റേ​ഷ​നി​ൽ ജി​ഡി ഡ്യൂ​ട്ടി​യു​ണ്ടാ​യി​രു​ന്നു.

ഡ്യൂ​ട്ടി സ​മ​യ​ത്ത് മ​ദ്യ​പി​ച്ചെ​ത്തു​ക​യും അ​സ്വാ​ഭാ​വി​ക​മാ​യ രീ​തി​യി​ല്‍ പെ​രു​മാ​റു​ക​യും ബ​ഹ​ളം വെ​ക്കു​ക​യു​മാ​യി​രു​ന്നു. രാ​ജ്‌​കു​മാ​റി​നെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​നും ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.