കാറും ലോറിയും കൂട്ടിയിടിച്ചു; നാലുപേർക്ക് ഗുരുതര പരിക്ക്
Monday, June 17, 2024 7:03 PM IST
പത്തനംതിട്ട: എംസി റോഡിൽ ചെങ്ങന്നൂരിനും പന്തളത്തിനും ഇടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികർക്ക് ഗുരുതര പരിക്ക്.
തിങ്കളാഴ്ച്ച പുലർച്ചെ 5.45ന് മാന്തുകയിലുണ്ടായ അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന നാലു പേർക്കാണ് പരിക്കേറ്റത്. ബുധനൂർ പാറേലയ്യത്ത് വീട്ടിൽ പ്രസന്നൻ, ഭാര്യ ജയ പ്രസന്നൻ, മക്കൾ അനുപ്രിയ, ദേവപ്രിയ എന്നിവർക്കാണ് പരിക്കേറ്റത്.
തിരുവനന്തപുരം എയർപോർട്ടിൽ നിന്നും ചെങ്ങന്നൂരിലേക്കു വന്ന കാറും കണ്ണൂരിൽ നിന്നും വെട്ടു കല്ലുമായി കൊടുമണ്ണിലേക്കു പോയ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റവരെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.