തി​രു​വ​ന​ന്ത​പു​രം: സ്‌​പെ​ഷ​ല്‍ ആം​ഡ് പോ​ലീ​സ്, കെഎപി ​മൂ​ന്നാം ബ​റ്റാ​ലി​യ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ന​ട​ന്നു. 461 പേ​രു​ടെ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ് ആ​ണ് പേ​രൂ​ര്‍​ക്ക​ട എ​സ്എ​പി മൈ​താ​ന​ത്ത് ന​ട​ന്ന​ത്.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ.​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ക​ന​ത്ത മ​ഴ​യെ അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡ്.

ഒ​ന്‍​പ​തു​മാ​സ​ത്തെ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് സേ​നാം​ഗ​ങ്ങ​ള്‍ പാ​സിം​ഗ് ഔ​ട്ട് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ഇ​വ​ര്‍​ക്ക് ശാ​രീ​രി​ക ക്ഷ​മ​ത പ​രി​ശീ​ല​നം, ആ​യു​ധ പ​രി​ശീ​ല​നം, യോ​ഗ, ക​രാ​ട്ടെ, നീ​ന്ത​ല്‍ എ​ന്നി​വ​യി​ലും വി​വി​ഐ​പി സെ​ക്യൂ​രി​റ്റി, സോ​ഷ്യ​ല്‍ മീ​ഡി​യ, സൈ​ബ​ര്‍ ക്രൈം ​എ​ന്നി​വ​യി​ലും പ​രി​ശീ​ല​നം ന​ല്‍​കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ്, ഫോ​റ​ന്‍​സി​ക് മെ​ഡി​സി​ന്‍, സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍, പ​രി​സ്ഥി​തി​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ എ​ന്നി​വ സം​ബ​ന്ധി​ച്ചും പ​രി​ശീ​ല​നം ലഭിച്ചു.